ചിത്രാ ബാനർജി ദിവകാരുണി [2] (യഥാർത്ഥ നാമം ചിത്രലേഖ ബാനർജി) എന്ന ഇന്തോ-അമേരിക്കൻ എഴുത്തുകാരി 1956 ജൂലൈ 29ന് കൊൽക്കത്തയിൽ ജനിച്ചു. ചെറുകഥ, കവിത, ഉപന്യാസം, നോവൽ തുടങ്ങി വിവിധ രചനാ വിഭാഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച ഇവർ ശ്രദ്ധേയയായ ഒരു കോളമിസ്റ്റും ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറുമാണ്.

ചിത്രാ ബാനർജി ദിവകാരുണി
ചിത്രാ ബാനർജി ദിവകാരുണി
ചിത്രാ ബാനർജി ദിവകാരുണി
ജനനംചിത്രലേഖ ബാനർജി
ജൂലൈ 29, 1956[1]
കൊൽക്കത്ത, ഇന്ത്യ
തൊഴിൽപ്രൊഫസർ, കവയിത്രി, നോവലിസ്റ്റ്, കഥാകാരി, കോളമിസ്റ്റ്
ദേശീയതഇന്ത്യൻ-അമേരിക്കൻ
Genreകവിത, ചെറുകഥ, നോവൽ


അറേഞ്ച്ഡ് മാരിജ് എന്ന ഇവരുടെ ചെറുകഥാസമാഹാരം 1995ലെ അമേരിക്കൻ ബുക്ക് അവാർഡ് നേടിയിരുന്നു. ഇവർ രചിച്ച ദി മിസ്ട്രസ് ഓഫ് സ്‌പൈസസ്, സിസ്റ്റർ ഓഫ് മൈ ഹാർട്ട് എന്നീ നോവലുകളും ദി വേഡ് ലവ് എന്ന ചെറുകഥയും ചലച്ചിത്രങ്ങളായി നിർമ്മിച്ചിട്ടുണ്ട്. മിസ്ട്രസ് ഓഫ് സ്‌പൈസസ് എന്ന നോവൽ ഓറഞ്ച് പ്രൈസിന് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. നിലവിൽ സിസ്റ്റർ ഓഫ് മൈ ഹാർട്ട്, ഒലിയാണ്ടെർ ഗേൾ, പാലസ് ഓഫ് ഇല്ല്യൂഷൻസ്, വൺ അമേസിങ് തിങ് എന്നീ കൃതികൾ ചലച്ചിത്രങ്ങളായും ടെലിവിഷൻ പരമ്പരകളായും നിർമ്മിക്കാൻ തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ചിത്രാ ബാനർജിയുടെ കൃതികൾ പ്രധാനമായും ഇന്ത്യൻ-അമേരിക്കൻ സാഹചര്യങ്ങളെയും ദക്ഷിണേഷ്യൻ കുടിയേറ്റക്കാരുടെ ജീവിതങ്ങളേയും അടിസ്ഥാനമാക്കിയുള്ളവയാണ്.

വ്യക്തിജീവിതം തിരുത്തുക

1956ൽ കൊൽക്കത്തയിൽ ജനിച്ച ചിത്രലേഖ, 1976ൽ കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം പൂർത്തിയാക്കി. അതെ വർഷം തന്നെ അമേരിക്കയിലെ റൈറ്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി ചേർന്നു. പഠനകാലത്ത് ആയയായും ബേക്കറിത്തൊഴിലാളിയായും മറ്റും ജോലി ചെയ്തിരുന്ന ചിത്ര, കലിഫോർണിയ യൂണിവേഴ്സിറ്റിയിൽ ടീച്ചിങ് അസിസ്റ്റൻറ് ആയും ലോസ് ആൾട്ടോസിലെ ഫുട് ഹിൽ കോളേജിലും ദയാബ്ലോ വാലി കോളേജിലും അധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്.

1985ൽ ബെർക്ക്ലീയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ നിന്നും ഡോക്ടറേറ്റ് നേടി. ക്രിസ്റ്റഫർ മാർലോയെ കുറിച്ചുള്ള ഗവേഷണത്തിനാണ് ചിത്രയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ഇപ്പോൾ ഹൂസ്റ്റണിൽ താമസമാക്കിയിട്ടുള്ള ചിത്രാ ബാനർജി ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിലെ മക് ഡേവിഡ് പ്രൊഫസർ ഓഫ് ക്രിയേറ്റിവ് റൈറ്റിങ് ആയി ജോലി ചെയ്യുന്നു.

1991ൽ സ്ഥാപിതമായ മൈത്രി എന്ന സഹായ സംഘടനയുടെ സഹസ്ഥാപകയും മുൻ പ്രസിഡന്റുമാണ് ഇവർ. ഈ സംഘടന ഗാർഹിക പീഡനം നേരിടുന്ന ദക്ഷിണേഷ്യൻ വനിതകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നു. മൈത്രിയുടെയും മറ്റൊരു സംഘടനയായ ദയയുടെയും (ഹൂസ്റ്റൺ) ഉപദേശക സമിതി അംഗമാണ് ഇവർ. ഹൂസ്റ്റണിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളുടെയിടയിലെ സാക്ഷരതാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന പ്രഥം എന്ന സംഘടനയിലും ഇവർ പ്രവർത്തിക്കുന്നു. ഭർത്താവ് മൂർത്തിക്കൊപ്പം ഹൂസ്റ്റണിൽ ജീവിക്കുന്ന ചിത്രാ ബാനർജിക്കു അഭയ്, ആനന്ദ് എന്നിങ്ങനെ രണ്ടു മക്കളുണ്ട്. ഇവരുടെ പേരുകൾ ചിത്രയുടെ ചില നോവലുകളിൽ പരാമർശിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ തിരുത്തുക

നോവലുകൾ തിരുത്തുക

അറേഞ്ച്ഡ് മാരിജ്: സ്റ്റോറീസ് (1995)
ദി മിസ്ട്രസ് ഓഫ് സ്‌പൈസസ് (1997)
സിസ്റ്റർ ഓഫ് മൈ ഹാർട്ട് (1999)
ദി അൺനോൺ എറേഴ്സ് ഓഫ് അവർ ലൈവ്സ് (2001)
ദി വൈൻ ഓഫ് ഡിസയർ (2002)
ക്വീൻ ഓഫ് ഡ്രീംസ് (2004)
ദി ലൈവ്സ് ഓഫ് സ്‌ട്രേഞ്ചേഴ്സ് (2005)
ദി പാലസ് ഓഫ് ഇല്ല്യൂഷൻസ്:എ നോവൽ (2008)
വൺ അമേസിങ് തിങ് (2010)
ഒളിയാണ്ടെർ ഗേൾ (2013)
ബിഫോർ വീ വിസിറ്റ് ദി ഗോഡെസ് (2016)
നീല: വിക്ടറി സോങ് (2002)
ഗ്രാൻഡ്മാ ആൻഡ് ദി ഗ്രേറ്റ് ഗോർഡ്‌ (2013)

ബ്രദർഹുഡ് ഓഫ് ദി കോഞ്ച് സീരീസ്
ദി കോഞ്ച് ബെയറർ (2003)
ദി മിറർ ഓഫ് ഫയർ ആൻഡ് ഡ്രീമിങ് (2005)
ഷാഡോലാൻഡ് (2009)

രചനാസമാഹാരങ്ങൾ തിരുത്തുക

മൾട്ടിട്യൂഡ്: ക്രോസ് കൾച്ചറൽ റീഡിങ്‌സ് ഫോർ റൈറ്റേഴ്‌സ് (1993)
വീ റ്റൂ സിംഗ് അമേരിക്ക (1997)
കലിഫോർണിയ അൺകവേർഡ്: സ്റ്റോറീസ് ഫോർ ദി ട്വൻറിഫസ്റ്റ് സെഞ്ചുറി (2004)

കവിത തിരുത്തുക

ദി റീസൺ ഫോർ നസ്റ്റർഷ്യംസ് (1990)
ബ്ലാക് കാൻഡിൽ (1991)
ലീവിങ് യൂബാ സിറ്റി (1997)
ഇന്ത്യൻ മൂവി, ന്യൂ ജേഴ്‌സി

അവാർഡുകൾ തിരുത്തുക

1995: ദി അമേരിക്കൻ ബുക്ക് അവാർഡ് അറേഞ്ച്‌ഡ് മാരിജ്
1995: പെൻ ഓക്ലാൻഡ് ജോസഫൈൻ മൈൽസ് ലിറ്റററി അവാർഡ് അറേഞ്ച്‌ഡ് മാരിജ്
1995: ബേ ഏരിയ ബുക്ക് റിവ്യൂവേഴ്‌സ് അവാർഡ് ഫോർ ഫിക്ഷൻ അറേഞ്ച്‌ഡ് മാരിജ്
1997: ദി അലൻ ഗിൻസ്‌ബെർഗ് പോയട്രി പ്രൈസ് ലീവിങ് യൂബ സിറ്റി: ന്യൂ സെലക്ടഡ് പോയംസ്
1997: മിസ്ട്രസ് ഓഫ് സ്‌പൈസസ് ഓറഞ്ച് പ്രൈസിന് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടു.
1997: ലോസ് ഏഞ്ചൽസ് ടൈംസ് ബെസ്റ്റ്‌ ബുക്ക്സ് ഓഫ് 1997 മിസ്ട്രസ് ഓഫ് സ്‌പൈസസ്
1998: സിയാറ്റിൽ ടൈംസ് ബെസ്റ്റ്‌ പേപ്പർബാക്ക്സ് ഓഫ് 1998 മിസ്ട്രസ് ഓഫ് സ്‌പൈസസ്
2003: പുഷ് കാർട്ട് പ്രൈസ് ദി ലൈവ്സ് ഓഫ് സ്‌ട്രേഞ്ചേഴ്‌സ്
2007: ഡിസ്റ്റിംഗ്വിഷ്ഡ് റൈറ്റർ അവാർഡ് - സൗത്ത് ഏഷ്യൻ ലിറ്റററി അസ്സോസ്സിയേഷൻ
2008: യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ഇൻറർനാഷണൽ ഹൗസ് ബെർക്ക്ലീ അലുമ്‌ന ഓഫ് ദി ഇയർ അവാർഡ്
2009:കൾച്ചറൽ ജ്യുവൽ അവാർഡ് - ഇന്ത്യൻ കൾച്ചർ സെന്റർ, ഹൂസ്റ്റൺ
2011: ലൈറ്റ് ഓഫ് ഇന്ത്യ ജ്യൂറീസ് അവാർഡ് ഫോർ ജേണലിസം ആൻഡ് ലിറ്ററേച്ചർ
2015: പ്രീമിയോ സ്കാനോ അവാർഡ് ഫോർ ലിറ്ററേച്ചർ, ഇറ്റലി

അവലംബം തിരുത്തുക

  1. http://www.encyclopedia.com/article-1G2-3416300043/divakaruni-chitra-banerjee-1956.html
  2. http://www.chitradivakaruni.com/