ചിചിബു താമ കായ് ദേശീയോദ്യാനം
ജപ്പാനിലെ ഒരു ദേശീയോദ്യാനമാണ് ചിചിബു താമ കായ് (ഇംഗ്ലീഷ്:: Chichibu-Tama-Kai National Park (秩父多摩甲斐国立公園 Chichibu Tama Kai Kokuritsu Kōen ). സൈതാമ, യമാനാഷി, നഗാനൊ, ടൊക്യോ എന്നീ പ്രവിശ്യകൾ സന്ധിക്കുന്നിടത്താണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
ചിചിബു താമ കായ് ദേശീയോദ്യാനം | |
---|---|
秩父多摩甲斐国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kantō and Chūbu regions, Honshū, Japan |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 35°54′N 138°43′E / 35.900°N 138.717°E |
Area | 1,216 കി.m2 (470 ച മൈ) |
Established | July 10, 1950 |
2000 മീറ്ററിലും ഉയരം വരുന്ന എട്ടോളം കൊടുമുടികളൂം, പർവ്വതങ്ങളും, പുരാതന ദേവാലയങ്ങളും എല്ലാം ചേരുന്നതാണ് ഈ ദേശീയോദ്യാനം. 2000 വർഷത്തോളം പഴക്കം കണക്കാക്കുന്ന മിത്സുമൈൻ ക്ഷേത്രം സ്ഥിതിചെയ്യുന്ന മിത്സുമൈൻ മല (三峰山 Mitsumine-san ) ഈ ദേശീയോദ്യാനത്തിലാണുള്ളാത്[1] കൂടാതെ മുസ്സാഷി-മിതാക്കെ ക്ഷേത്രം ഉള്ള മിതാക്കെ മലയും ഈ ഉദ്യാനത്തിന്റെ പരിധിയിൽ വരുന്നു. അരക്കാവ, ഷിനാനോ, താമാ, ഫുജി എന്നീ നദികളും ഈ വനമേഖലയിൽനിന്ന് ഉദ്ഭവിക്കുന്നു