ചിഗുൾ

നൈജീരിയൻ ഹാസ്യനടിയും ഗായികയും

ഒരു നൈജീരിയൻ ഹാസ്യനടിയും ഗായികയുമാണ് ചിയോമ ഒമേരുവ. ചിഗുൾ എന്നും അവർ അറിയപ്പെടുന്നു.

ചിയോമ ഒമേരുവ
2019 ൽ ചിഗുൾ
ജനനം
ചിയോമ ഒമേരുവ

(1976-05-14) 14 മേയ് 1976  (48 വയസ്സ്)
ദേശീയതനൈജീരിയൻ
മറ്റ് പേരുകൾചിഗുൾ
വിദ്യാഭ്യാസംഡെലവെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
തൊഴിൽടീച്ചർ, ഗായിക, ഹാസ്യനടി, നടി
അറിയപ്പെടുന്നത്Voices and characters

ജീവിതവും കരിയറും

തിരുത്തുക

ഇഗ്‌ബോ മാതാപിതാക്കൾക്ക് ലാഗോസിൽ ഒമേരുവ ജനിച്ചു. എയർ കൊമോഡോർ സാംസൺ ഒമേരുവയുടെ നാല് മക്കളിൽ രണ്ടാമത്തെയാളായിരുന്നു അവർ.[1]

രണ്ട് എയർഫോഴ്സ് സെക്കൻഡറി സ്കൂളുകളിൽ ഒന്ന് ജോസിലും പിന്നീട് ലാഗോസിലെ ഇകെജയിൽ നിന്നും അവർ വിദ്യഭ്യാസം നേടി.[2]സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അബിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ (എബി‌എസ്‌യു) പ്രവേശിച്ചു. മൂന്നുമാസം അവിടെ പഠിച്ചതിനുശേഷം 1994-ൽ, ഡെലവെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ക്രിമിനൽ നിയമം പഠിക്കാൻ പിതാവിന്റെ അഭ്യർത്ഥനപ്രകാരം [3]എബി‌എസ്‌യു വിട്ടു. [1]ഇത് വിജയിക്കാത്തതിനാൽ രണ്ട് വർഷത്തിന് ശേഷം [4] ഡെലവെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഫ്രഞ്ച് വിദ്യാഭ്യാസം പഠിക്കാൻ അവർ പോയി. ബഹുഭാഷാകളറിയുന്ന ഒമേരുവാ 5 ഭാഷകൾ നന്നായി സംസാരിക്കും. അമേരിക്കയിൽ പന്ത്രണ്ട് വർഷം താമസിച്ചതിനു ശേഷം അവർ നൈജീരിയയിലേക്ക് മടങ്ങി.[5]

തുടക്കത്തിൽ സി-ഫ്ലോ എന്ന പേരിൽ ഗായികയായി മാറിയെങ്കിലും അവരുടെ കഥാപാത്രങ്ങളുടെ പേരിലും അവർ അറിയപ്പെടുന്നു. അതിൽ പ്രധാനം ചിഗുൾ ആണ്. ഒമേരുവ അവരുടെ സുഹൃത്തുക്കൾക്ക് അയച്ച "കിലോഡ്" എന്ന ഗാനത്തിന്റെ റെക്കോർഡിംഗിലാണ് ചിഗുൾ എന്ന പേര് ആദ്യമായി കേട്ടത്. എന്നാൽ ശബ്ദം ഉടൻ തന്നെ നൈജീരിയയിലുടനീളം വീണ്ടും അയച്ചു.[2] ചിഗുൾ വിവാഹിതയാണെങ്കിലും കുട്ടികളില്ലാത്തതിനാൽ ഈ ബന്ധം അവസാനിച്ചു.[6]

ഒമേരുവ പന്ത്രണ്ട് കഥാപാത്രങ്ങളിൽ കൂടുതൽ അഭിനയിച്ചുണ്ടെങ്കിലും അവർ അഭിനയിച്ച "ചിഗുൾ" എന്ന കഥാപാത്രത്തിറെ പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. നിരവധി മാധ്യമങ്ങൾ അവരെ അഭിമുഖം ചെയ്യുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. റോഡ് ടു യേസ്റ്റെർഡേ എന്ന നോളിവുഡ് ചിത്രത്തിൽ ഒരു കഥാപാത്രത്തെ അഭിനയിക്കുകയും ചെയ്തു.[7]2015-ൽ ഫാൾസ് അവതരിപ്പിച്ച "കരിഷിക" എന്ന സിംഗിളിൽ അതിഥിയായി പ്രത്യക്ഷപ്പെട്ടു.[8]

2020 മെയ് മാസത്തിൽ ഒമേരുവ വിഷ്വൽ കോൾ‌ബോറേറ്റീവ് ഇലക്ട്രോണിക് കാറ്റലോഗിൽ ട്വന്റിഎയിറ്റിഫോർ എന്ന ലക്കത്തിൽ പങ്കെടുക്കുകയും, ഡാക്കോർ അകന്ദെ, ഒലിവർ നകകാണ്ഡെ, കോപ്പെ എന്നിവരുമൊത്തുള്ള അതേ ലക്കത്തിൽ അവർ അഭിനയിക്കുകയും ചെയ്തു. [9][10]

ഫിലിമോഗ്രാഫി

തിരുത്തുക
  1. 1.0 1.1 Watch Chigurl talk about chasing dreams[പ്രവർത്തിക്കാത്ത കണ്ണി], 31 December 2014, Uunista, Retrieved 21 September 2016
  2. 2.0 2.1 The Rise and Rise of Chigul, PremiumTimesNG, Retrieved 20 September 2016
  3. https://lifestyle.thecable.ng/married-virgin-divorced-chigul/
  4. Comedy is not a joke Archived 2020-11-11 at the Wayback Machine., Chioma Chigul Omeruah, Woman.ng, Retrieved 20 September 2016
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-29. Retrieved 2020-11-03.
  6. Chigul, Mybiohub.com, Retrieved 20 September 2016
  7. Badmus, Kayode (10 September 2015). "10 things you should know about Genevieve Nnaji's upcoming movie, Road to Yesterday". Nigerian Entertainment Today. Archived from the original on 27 September 2016. Retrieved 20 September 2016.
  8. Karishika, TooExclusive.com, Retrieved 20 September 2016
  9. Onyekwelu, Stephen (6 May 2020). "Les Nubians, Rika, Chigul, Dakore feature in TwentyEightyFour". Business Day (Nigeria). Retrieved 15 May 2020.
  10. "Les Nubians, Rika Muranaka, Chigul, Busie Matsiko-Andan, Coppé appear in TwentyEightyFour". No. Guardian Arts. The Guardian. 3 May 2020. Archived from the original on 2020-05-10. Retrieved 15 May 2020.
  11. "Banana Island Ghost Full Cast". Uzomedia. Retrieved 2017-05-20.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ചിഗുൾ&oldid=4096382" എന്ന താളിൽനിന്ന് ശേഖരിച്ചത്