ദക്ഷിണേന്ത്യയിൽ വളരെ പ്രസിദ്ധമായ ഒരു ചിക്കൻ വിഭവമാണ് ചിക്കൻ 65. ചിക്കനെ നന്നായി വറുത്തെടുത്താണ് ഇത് തയ്യാറാക്കുന്നത്. ഇഞ്ചി, കായേൻ കുരുമുളക്, കടുക് തുടങ്ങിയവയാണ് സ്വാദിനായി ചേർക്കുന്നത്.

ചിക്കൻ 65
ചിക്കൻ 65
ഉത്ഭവ വിവരണം
പ്രദേശം / സംസ്ഥാനം: തെക്കേ ഇന്ത്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: ചിക്കൻ, ഇഞ്ചി, കുരുമുളക്, വിനാഗിരി

പേരിന് പിന്നിൽ

തിരുത്തുക

ചിക്കൻ 65 എന്നു തന്നെയാണ് ഈ വിഭവം സാർവ്വത്രികമായി അറിയപ്പെടുന്നതെങ്കിലും, പേരിന്റെ ഉത്ഭവത്തെ പറ്റി പല കഥകളും നിലവിലുണ്ട്.[1] ഇവയിൽ ഏതാണ് ശരിയെന്നതിനെ കുറിച്ച് ആർക്കും നിശ്ചയമില്ല എന്നാണ് കരുതപ്പെടുന്നത്.

  • 1965-ൽ ചെന്നൈയിലെ ബുഹാരി ഹോട്ടലിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചതെന്ന് പറയപ്പെടുന്നു. 1978, 1982, 1990 എന്നീ വർഷങ്ങളിൽ യഥാക്രമം ചിക്കൻ 78, ചിക്കൻ 82, ചിക്കൻ 90 എന്ന പേരുകളിലുള്ള വിഭവങ്ങളും അവർ അവതരിപ്പിച്ചു.[2][3]
  • 1965-ൽ ഇന്ത്യൻ സൈനികർക്ക് യുദ്ധകാലത്ത് പെട്ടെന്ന് തയ്യാറാക്കാനാവുന്ന ഒരു വിഭവമായി ഇത് ഉത്ഭവിച്ചു എന്നും കരുതപ്പെടുന്നു.
  • ഈ വിഭവം തയ്യാറാക്കാൻ 65 ദിവസങ്ങൾ വേണം എന്നും പറയപ്പെടുന്നു.
  • 65 ദിവസം പ്രായമുള്ള കോഴിയുടെ ഇറച്ചിയാണ് ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് എന്നും ചിലർ അവകാശപ്പെടുന്നു.
  1. DiStefano, Joe (August 26, 2007). "A Taste of ... Hyderabadi". Gothamist. Archived from the original on 2017-11-05. Retrieved July 28, 2010.
  2. "Chennai Chicken 1997 Indian Express article by Ameeta Agnihotri". Archived from the original on 2010-03-07. Retrieved 2011-11-19.
  3. "The Hindu Goergo.com article". Archived from the original on 2014-11-08. Retrieved 2011-11-19.


"https://ml.wikipedia.org/w/index.php?title=ചിക്കൻ_65&oldid=3819432" എന്ന താളിൽനിന്ന് ശേഖരിച്ചത്