ചിക്കാൻസോ
Chickasaw | |
---|---|
Total population | |
38,000[1] | |
Regions with significant populations | |
United States (Oklahoma, formerly Mississippi, Alabama, and Tennessee) | |
Languages | |
English, Chickasaw | |
Religion | |
Traditional tribal religion, Christianity (Protestantism) | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Choctaw, Muscogee Creek, and Seminole peoples |
ചിക്കാൻസോ എന്നറിയപ്പെടുന്നത്, അമേരിക്കൻ ഐക്യനാടുകളിലെ തെക്കുകിഴക്കൻ വുഡ്‍ലാൻറിലുള്ള തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ്. അവരുടെ പരമ്പരാഗത വാസസ്ഥാനം തെക്കുകിഴക്കൻ യു.എസിലെ മിസ്സിസ്സിപ്പി, അലാബാമ, ടെന്നസി എന്നീ പ്രദേശങ്ങളായിരുന്നു. ഇവരുടെ ഭാഷ മുസ്കോഗ്യാൻ ഭാഷാകുടുംബത്തിലുൾപ്പെടുന്നു. ഈ അമേരിന്ത്യൻ വർഗ്ഗക്കാർ ചിക്കാൻസെ രാഷ്ടത്തിലുൾപ്പെട്ട ഫെഡറലായി അംഗീകരിക്കപ്പെട്ട ഇന്ത്യൻ വംശമാണ്. യൂറോപ്യന്മാർ ഇവിടെയെത്തുന്നതിന് മുമ്പ് ചിക്കാന്സോ വർഗ്ഗക്കാർ അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് മിസിസ്സിപ്പി നദിയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലേയ്ക്കു വന്ന് അധിവാസമുറപ്പിച്ചു. ഈ പ്രദേശങ്ങൾ ഇന്നത്തെ വടക്കു കിഴക്കൻ മിസ്സിസിപ്പിയും ടെന്നസിയിലെ ലോറൻസ് കൌണ്ടിയിലുമുൾപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്തുവച്ചാണ് ചിക്കാൻസോ വർഗ്ഗക്കാർ ആദ്യകാല ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനീഷ് പര്യവേക്ഷകരും കച്ചവടക്കാരുമായും സമാഗമം നടത്തിയത്. യൂറോപ്യൻ അമേരിക്കക്കാരുടെ ജീവിത രീതികൾ ഈ വർഗ്ഗം കൈക്കൊണ്ടിരിക്കുന്നതിനാൽ, അമേരിക്കൻ ഐക്യനാടുകളിലെ സാസ്ക്കാരിക ഔന്നത്യമുള്ള അഞ്ച് അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങളിലൊന്നായി ഈ വർഗ്ഗത്തെ യു.എസ്. സർക്കാർ കണക്കാക്കിയിരിക്കുന്നു. ആദ്യകാലത്ത് യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാർ തങ്ങളുടെ ഭൂമിയിലേയക്കുള്ള കടന്നു കയറുന്നതിനെ ഇവർ ചെറുത്തു നിന്നിരുന്നു. 1830 കളിലെ ഇന്ത്യൻ റിമൂവൽ ആക്ടിന്റെ കാലത്ത്, 1832 ൽ തങ്ങളുടെ കൈവശമുള്ള ഭൂമി യു.എസിനു കൈമാറി ഒക്ലാഹോമയിലെ ഇന്ത്യൻ ടെറിറ്ററിയിലേയ്ക്കു മാറുവാൻ ഈ വർഗ്ഗക്കാർ നിർബന്ധിതരായി.
ഇന്നത്തെക്കാലത്ത് കൂടുതൽ ചിക്കാൻസോ അമേരിക്കൻ ഇന്ത്യക്കാരും ഒക്ലാഹോമാ പ്രദേശത്ത് ജീവിച്ചു വരുന്നു. ഒക്ലാഹോമയിലെ ചിക്കാൻസോ രാഷ്ട്രം യു.എസിലെ ഫെഡറലായി അംഗീകരിക്കപ്പെട്ട പതിമ്മൂന്നാമാത്തെ വലിയ അമരേന്ത്യൻ വർഗ്ഗമാണ്. ഈ വർഗ്ഗത്തിലെ അംഗങ്ങൾക്ക് ചോക്റ്റോ വർഗ്ഗത്തിലെ അംഗങ്ങളുമായി ചരിത്രപരമായി അടുത്ത ബന്ധമുണ്ട്. ചിക്കാൻസോ വർഗ്ഗക്കാരുടെയിടയിൽ രണ്ട് ഉപഗ്രൂപ്പുകളുമുണ്ട്.