ചിംഗീസ് ഐത്ത്മതൊവ്
ചിംഗീസ് ഐത്ത്മതൊവ് Kyrgyz: Чыңгыз Айтматов [tʃɯŋˈʁɯs ɑjtˈmɑtəf]; Russian: Чинги́з Тореку́лович Айтма́тов) (1928 ഡിസംബർ 12 - 2008 ജൂൺ 10)റഷ്യനിലും കിർഗിസ് ഭാഷയിലും എഴുതിയ എഴുത്തുകാരനായിരുന്നു. കിർഗിസ്ഥാൻ സാഹിത്യത്തിലെ ഏറ്റവും അറിയപ്പെറ്റുന്ന എഴുത്തുകാരനാണദ്ദേഹം.
ചിംഗീസ് ഐത്ത്മതൊവ് | |
---|---|
ജനനം | Sheker village, Kirghiz ASSR, USSR | ഡിസംബർ 12, 1928
മരണം | ജൂൺ 10, 2008 Nuremberg, Germany[1] | (പ്രായം 79)
Genre | Fiction |
ശ്രദ്ധേയമായ രചന(കൾ) | Jamila |
ജീവിതം
തിരുത്തുകഅദ്ദേഹംത്തിന്റെ പിതാവ് കിർഗിസ് കാരനും മാതാവ് ടാടാർ വംശജയും ആയിരുന്നു. മാതാപിതാക്കൾ, സർക്കാർ ജോലിക്കാർ ആയിരുന്നു. കിർഗിസിയ റഷ്യൻ സാമ്രാജയഭാഗമായിരുന്നു. അത് സോവിയറ്റ് യൂണിയന്റെ ഭാഗമായി ഒരു ഘടക റിപ്പബ്ലിക്കായ സമയത്താൺദ്ദേഹം ജനിച്ചത്. ഷെകെർ എന്ന സ്തലത്തെ ഒരു സോവിയറ്റ് സ്കൂളിൽ ആയിരുന്നു അദ്ദേഹം പഠിച്ചത്. ചെറു പ്രായത്തിൽ തന്നെ സ്വയം ജോലി ചെയ്യേണ്ടിവന്നു. ചുമട്ടുകാരനായും, നികുതിപിരിവുകാരനായും പല ജോലികളും ചെയ്തിരുന്നു. 1946ൽ അദ്ദേഹം കിർഗിസിഅയിലെ ഫ്രുൻസ് എന്ന സ്ഥലത്തെ കിർഗിസ് കാർഷിക ഇൻസ്റ്റിറ്റ്യൂട്ടിൽ മൃഗപരിപാലന വിഭാഗത്തിൽ പഠിച്ചു. എന്നാൽ പിന്നീട് മോസ്കോയിലെ മക്സിം ഗോർക്കി 1956-1958 വരെ സാഹിത്യ ഇൻസ്റ്റിട്യൂട്ടിൽ സാഹിത്യപഠനം നടത്തി. അടുത്ത എട്ടു വർഷം അദ്ദേഹം പ്രാവ്ദയ്ക്കു വേണ്ടി പ്രവർത്തിച്ചു. ആദ്യത്തെ അദ്ദേഹത്തിന്റെ രചനകൾ 1952ൽ റഷ്യനിൽ പുറത്തുവന്നു. 1958ലാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ജമീല പുറത്തുവന്നത്. 1961ൽ അദ്ദേഹം മോസ്കൊ ഫിലിം ഫസ്റ്റിവലിൽ ജൂറികളിലൊന്നായി.[2] 2008 ജൂലൈ 16നു ഐത്ത്മതൊവിനെ കിഡ്നി സംബന്ധമായ അസുഖം മൂലം ജെർമനിയിലെ നൂറംബർഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂമോണിയ ബാധിച്ച് അവിടെ വച്ച് അദ്ദേഹം മരിച്ചു. 79 വയസ്സയിരുന്നു.[1] അദ്ദേഹത്തെ കിർഗിസ്ഥാനിലെ അതാ ബെയിത് ശ്മശാനത്തിൽ ആണ് അടക്കം ചെയ്തത്. [3] ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെ സോവിഎറ്റ് യൂണിയന്റെ കാലത്ത് വളരെ അകലെയുള്ള ആളുകളുടെ ശബ്ദം കേൾപ്പിക്കാൻ അദ്ദേഹത്തിന്റെ നോവലുകൾക്കും നാടകങ്ങൾക്കും കഴിഞ്ഞു എന്നാണ് പറഞ്ഞതു."[4]
പ്രധാന സാഹിത്യരചനകൾ
തിരുത്തുകറഫറൻസ്
തിരുത്തുക- ↑ 1.0 1.1 "Kyrgyz writer, perestroika ally Aitmatov dies Archived 2020-10-27 at the Wayback Machine.," Reuters UK, 10 June 2008
- ↑ "2nd Moscow International Film Festival (1961)". MIFF. Archived from the original on 2013-01-16. Retrieved 2012-11-04.
- ↑ "KYRGYZSTAN: CHINGIZ AITMATOV, A MODERN HERO, DIES". EurasiaNet. 2008-06-11. Archived from the original on 2010-03-31. Retrieved 2009-07-26.
- ↑ Chingiz Aitmatov, Who Wrote of Life in U.S.S.R., Is Dead at 79 by Bruce Weber in The New York Times, 15 June 2008
- ↑ http://www.angelfire.com/rnb/bashiri/Stories/Jamila.html
- ↑ http://www.angelfire.com/rnb/bashiri/Stories/Gyulsary.html