ചാൾസ് ബുക്കോവ്സ്കി

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

ഹെൻറി ചാൾസ് ബുക്കോവ്സ്കി boo-KOW-skee ; ജനിച്ചത് ഓഗസ്റ്റ് 16, 1920 - മരണം മാർച്ച് 9, 1994) ഒരു ജർമ്മൻ-അമേരിക്കൻ കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. അദ്ദേഹം ജീവിച്ചിരുന്ന നഗരമായ ലോസ് ഏഞ്ചൽസിലെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ അന്തരീക്ഷം അദ്ദേഹത്തിന്റെ എഴുത്തിനെ സ്വാധീനിച്ചു. [4] ദരിദ്രരായ അമേരിക്കക്കാരുടെ സാധാരണ ജീവിതം, എഴുത്ത്, മദ്യം, സ്ത്രീകളുമായുള്ള ബന്ധം, ജോലിയുടെ ദുഷ്പ്രവണത എന്നിവയെ ബുക്കോവ്സ്കിയുടെ കൃതികളിൽ പ്രതിബാധിക്കുന്നു. LA അണ്ടർഗ്രൗണ്ട് ദിനപത്രമായ ഓപ്പൺ സിറ്റിയിലെ ഒരു ഡേർട്ടി ഓൾഡ് മാൻ എന്ന അദ്ദേഹത്തിന്റെ കോളത്തിന്റെ ഫലമായി എഫ്ബിഐ അദ്ദേഹത്തിന്റെ ഒരു ഫയൽ സൂക്ഷിച്ചു. [5]

Charles Bukowski
പ്രമാണം:Charles Bukowski smoking.jpg
ജനനം
Heinrich Karl Bukowski

(1920-08-16)ഓഗസ്റ്റ് 16, 1920
മരണംമാർച്ച് 9, 1994(1994-03-09) (പ്രായം 73)
ദേശീയതGerman / American
തൊഴിൽ
  • Poet
  • novelist
  • short story writer
  • columnist
പ്രസ്ഥാനംDirty realism,[1][2] transgressive fiction[3]
ജീവിതപങ്കാളി(കൾ)
Barbara Frye
(m. 1957; div. 1959)
Linda Lee Beighle
(m. 1985)
കുട്ടികൾ1

ബുക്കോവ്‌സ്‌കിയുടെ രചനകൾ ചെറുകിട സാഹിത്യ മാസികകളിലും ചെറിയ പ്രസ്സുകളിലും 1940 കളുടെ തുടക്കത്തിൽ ആരംഭിച്ച് 1990 കളുടെ ആരംഭം വരെ വിപുലമായി പ്രസിദ്ധീകരിച്ചു. ആയിരക്കണക്കിന് കവിതകളും നൂറുകണക്കിന് ചെറുകഥകളും ആറ് നോവലുകളും അദ്ദേഹം എഴുതി, തന്റെ കരിയറിൽ അറുപതിലധികം പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.

  1. Dobozy, Tamas (2001). "In the Country of Contradiction the Hypocrite is King: Defining Dirty Realism in Charles Bukowski's Factotum". Modern Fiction Studies. 47: 43–68. doi:10.1353/mfs.2001.0002. S2CID 170828985.
  2. "Charles Bukowski (criticism)". Enotes.com. Retrieved July 17, 2014.
  3. Donnelly, Ben. "The Review of Contemporary Fiction: Charles Bukowski: Locked in the Arms of a Crazy Life by Howard Sounces". Dalkey Archive Press at the University of Illinois. Archived from the original on October 11, 2008.
  4. "Bukowski, Charles". Columbia University Press.
  5. "Charles Bukowski FBI files". bukowski.net. Archived from the original on 2006-02-03. Retrieved 2022-09-21.
"https://ml.wikipedia.org/w/index.php?title=ചാൾസ്_ബുക്കോവ്സ്കി&oldid=4069363" എന്ന താളിൽനിന്ന് ശേഖരിച്ചത്