ചാൾസ് ഗുഡിയർ
ചാൾസ് ഗുഡിയറാണ് (ഡിസംബർ 29, 1800 – ജൂലൈ 1, 1860) പ്രകൃതിദത്തമായ റബ്ബർ, ഗന്ധകവുമായി കൂട്ടിയോജിപ്പിച്ച്, എങ്ങനെ വളരെ വ്യാവസായിക പ്രാധാന്യമുളള പദാർത്ഥമാക്കി മാറ്റാമെന്ന് കണ്ടു പിടിച്ചത്. 1844-ൽ ഗുഡിയർക്ക് ഇതിനുളള അമേരിക്കൻ പേറ്റൻറ് ലഭിച്ചു.[1]
ചാൾസ് ഗുഡിയർ | |
---|---|
ജനനം | ഡിസംബർ 29, 1800 |
മരണം | ജൂലൈ 1, 1860 | (പ്രായം 59)
ദേശീയത | അമേരിക്കൻ ഐക്യനാടുകൾ |
ജീവിതപങ്കാളി(കൾ) | ക്ലാരിസ ബീച്ചർ (വി. ഓഗസ്റ്റ്1824) |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) |
|
Work | |
Significant projects | vulcanize rubber perfected and patented in 1844, in Springfield, Massachusetts STATUS: Bankrupt Circa 1834 |
ഒപ്പ് | |
ജീവിതരേഖ
തിരുത്തുകആദ്യകാല ജീവിതം.
തിരുത്തുകലോഹം കൊണ്ടുളള പണിയായുധങ്ങൾ നിർമ്മിക്കുന്നതിൽ പരിശീലനം നേടിയ ചാൾസ്, കണക്റ്റിക്കട്ടിൽ പിതാവിനോടൊപ്പം കൃഷിപ്പണിക്കാവശ്യമായ പണിയായുധങ്ങൾ നിർമ്മിക്കാൻ തുടങ്ങി. വിവാഹശേഷം, ചാൾസ് ഫിലഡെൽഫിയയിലേക്ക് മാറി, അവിടെ പണിയായുധങ്ങൾക്കായുളള പുതിയൊരു സ്ഥാപനം തുടങ്ങി. വളരെ ലാഭകരമായിരുന്ന ഈ ഉദ്യമം പക്ഷെ, കാലക്രമത്തിൽ ഏറെ നഷ്ടങ്ങളും വരുത്തിവെച്ചു.
വൾക്കനൈസേഷൻ
തിരുത്തുക1830-കളിലാണ് ഗുഡിയറിന്റെ ശ്രദ്ധ റബ്ബറിൽ പതിഞ്ഞത്. ഒട്ടനേകം, നിരാശാജനകമായ പരീക്ഷണങ്ങൾക്കു ശേഷം,1839-ൽ വളരെ യാദൃച്ഛികമായാണ്, ഗുഡിയർ ഗന്ധകം ചേർത്ത് റബ്ബറിനെ കൈകാര്യം ചെയ്യാൻ എളുപ്പവും വ്യാവസായിക പ്രാധാന്യമുളള പദാർത്ഥമാക്കി മാറ്റാമെന്ന് കണ്ടു പിടിച്ചത്. [2]
അന്ത്യം
തിരുത്തുകതന്റെ മഹത്തായ കണ്ടുപിടിത്തത്തിന്റെ സാമ്പത്തികലാഭം, വേണ്ട സമയത്തു ലഭിക്കാതെ, അറുപതാമത്തെ വയസ്സിൽ ഏറെ കടബാദ്ധ്യതകളോടെയാണ് ഗുഡിയർ അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പിന്നീടിതിന് അർഹരായി.
അവലംബം
തിരുത്തുക- ↑ "United States Patent Office" (PDF). Archived from the original (PDF) on 2015-07-14. Retrieved 2012-08-09.
- ↑ "Charles Goodyear". Archived from the original on 2008-05-09. Retrieved 2012-08-09.