ചാർലറ്റ് (അനിമെ)
പി.എ.വർക്ക്സ്, അനിപ്ലെക്സ് നിർമ്മാണത്തിൽ യോഷിയൂക്കി അസായ് സംവിധാനം ചെയ്ത ഒരു ജാപ്പനീസ് അനിമെ ടെലിവിഷൻ സീരീസാണ് ചാർലറ്റ് (シャーロット Shārotto). 13 എപിസോഡുകളിലായി 2015 ജൂലൈ 5 -നും സെപ്തംബർ 27 നുമിടയ്ക്കാണ് ഇത് പുറത്തിറങ്ങിയത്. 2016 മാർച്ചിന് ഇതിന്റെ ഒരു ഓവ(OVA; Original Video Animation ) എപിസോഡ് പുറത്തിറങ്ങി. ആസ്കി മീഡിയ വർക്ക്സ് ദെൻഗെക്കി ജീസ് കോമി -ൽ രണ്ട് മാങ്ക സീരീസും പുറത്തിറക്കി. കൗമാരം പ്രായം എത്തുന്നതുവരെ കുറച്ച് കുട്ടികളിൽ അതിസാധാരാണമായ ശക്തികൾ കണ്ടുവരുന്ന മറ്റൊരു ലോകത്താണ് കഥ നടക്കുന്നത്. വളരെ കുറച്ചുകാലമായി തന്റെ ശക്തികളെ തിരിച്ചറിഞ്ഞ യൂ ഒത്തോസാക്കയെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്, കുറച്ച് സമയത്തേക്ക് മറ്റുള്ളവരുടെ ശരീരത്തിലേക്ക് കടന്നുകൂടാനുള്ള ശക്തിയാണ് യൂ ഒത്തോസാക്കക്കുള്ളത്. ഇത്തരം ശക്തികളുള്ള കുട്ടികളെ സംരക്ഷിക്കാനുള്ള ഹെവൻ ഫോർ ചിൽഡ്രൻ എന്ന സ്ക്കൂളിന്റെ സ്ക്കൂൾ പ്രസിഡന്റായ നഒ തോമോരി യുടെ ശ്രദ്ധയിൽ ഇത് പെടുന്നു.
ചാർലറ്റ് | |
പ്രമാണം:Charlotte key.jpg | |
シャーロット (Shārotto) | |
---|---|
Genre | |
Manga | |
Charlotte The 4-koma: Seishun o Kakenukero! | |
Written by | ജുൻ മേദ |
Illustrated by | ഹറുക്കോ കൊമോവാട്ട |
Published by | ആസ്കി മീഡിയ വർക്ക്സ് |
Demographic | സെയ്ൻയെൻ |
Magazine | ദെൻഗെക്കി ജീസ് കോമിക് |
Original run | മെയ് 2015 – ongoing |
Volumes | 2 |
Anime | |
Directed by | യോഷിയൂക്കി അസായ് |
Written by | ജൂൻ മേദ |
Music by |
|
Studio | പി.എ.വർക്ക്സ് |
Released | ജൂലൈ 5, 2015 – സെപ്തംബർ 27, 2015 |
Manga | |
Written by | ജുൻ മേദ |
Illustrated by |
|
Published by | ആസ്കി മീഡിയ വർക്ക്സ് |
Demographic | സെയ്ൻയെൻ |
Magazine | ദെൻഗെക്കി ജീസ് കോമിക് |
Original run | സെപ്തംബർ 2015 – ongoing |
Volumes | 3 |
Original video animation | |
Directed by | യോഷിയൂക്കി അസായ് |
Studio | പി.എ. വർക്ക്സ് |
Released | മാർച്ച് 30, 2016 |
Runtime | 24 മിനുട്ടുകൾ |
കഥ വിഭാവനം ചെയ്തത് ജൂൻ മേദയാണ്, അദ്ദേഹം തന്നെയാണ് സ്ക്രീൻപ്ലേയും, ചില സംഗീതങ്ങളും കമ്പോസ് ചെയ്തത്. നാ-ഗ യാണ് കഥാപാത്ര നിർമ്മാണം. മേദയും, നാ-ഗ യും വിഷ്വൽ നോവൽ കമ്പനിയായ കീ യിലാണ്, 2010-ലെ എഞ്ചൽ ബീറ്റ്സ് എന്ന അനിമെ സീരീസിനുശേഷം കീ ഇറക്കിയ രണ്ടാമത്തെ അനിമെ സീരീസാണ് ചാർലറ്റ്. ഏഞ്ചൽ ബീറ്റ്സിന് ശേഷം 2012-ൽ തന്നെ മേദയ്ക്ക് ചാർലറ്റ് നിർമ്മിക്കണമെന്ന് കരുതിയിരുന്നു. ഏഞ്ചൽ ബീറ്റ്സിനെ അപേക്ഷിച്ച് താരതമ്യേന പ്രധാന കഥാപാത്രങ്ങളുടെ എണ്ണം ചാർലറ്റിൽ മേദ കുറച്ചിരുന്നു. മറിച്ച് അവരുടെ സ്വഭാവസവിശേതകളിൽ കൂടുതൽ ഊന്നൽ നൽകി. ഏഞ്ചൽ ബീറ്റ്സ് നിർമ്മിച്ച സംഘത്തെയല്ല അദ്ദേഹം ചാർലറ്റിനായി ഉപയോഗിച്ചത്, ആവർത്തനങ്ങൾ വരാതിരിക്കാനായി പുതിയ ഒരു സംഘത്തെ അദ്ദേഹം നിർമ്മിക്കുകയായിരുന്നു.
പ്രവചനാതീതമല്ലാത്ത സംഭവവികാസങ്ങളും, രസകരമായ നിമിഷങ്ങളും ചാർലറ്റിൽ പ്രശംസനീയമായിരുന്നു, പക്ഷെ അതിന്റെ ഘടനയും, ചലനവും വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിരുന്നു. മിക്കകാണികൾക്കും കാണാവുന്ന ഒരു അനിമെ ആണിത്. എന്നിരുന്നാലും ചാർലറ്റിലെ തമാശകൾ പലപ്പോഴും വിലപ്പെടാതെ പോകാറുണ്ട്. മനോഹരമായ അനിമേഷൻ നിർമ്മാണ രീതികൾകൊണ്ടും, സിനിമാട്ടോഗ്രാഫികൊണ്ടും പി.എ വർക്ക്സ് ശ്രദ്ധേയമാണ്.
ഇതിവൃത്തം
തിരുത്തുകഎല്ലാ 75 വർഷങ്ങളിലും ചാർലറ്റ് എന്ന് പേരുള്ള ഒരു വാൽനക്ഷത്രം ഭൂമിയ്ക്കരികിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടത്താണ് കഥ നടക്കുന്നത്. ഇത് സംഭവിക്കുമ്പോൾ പൊടിപടലങ്ങൾ ഭൂമിയിൽ നിറയുന്നു. ഇത് ശ്വസിക്കുന്ന കുട്ടികളിൽ അതിസാധാരണമായ ശക്തികൾ ജനിക്കുന്നു എന്നതാണ് കഥാതന്തു. കൗമാരപ്രായം തീരുന്നതോടെ ഈ ശക്തികളും മറയുന്നു. വളരെ അടുത്തായി തന്റെ ശക്തികളെ തിരിച്ചറിഞ്ഞ യൂ ഒത്തോസാക്കയെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്. കുറച്ച് സമയത്തേക്ക് മറ്റുള്ളവരുടെ ശരീരത്തിലേക്ക് കടന്നുചെല്ലാനുള്ള ശക്തിയാണ് യൂ -ന് ഉള്ളത്. അതുകൊണ്ടുതന്നെ വളരെ അലസനായാണ് യൂ സ്ക്കൂളിൽ പഠിച്ചുകൊണ്ടിരുന്നത്. അങ്ങനെയിരിക്കെ താൻ ആഗ്രഹിക്കുന്നവരിലേക്ക മാത്രമായി ആദൃശ്യയാകാൻ കഴിവുള്ള നഒ തോമോരി യെ യൂ കണ്ടുമുട്ടുന്നു, ഹോഷിനോമി അക്കാദമിയിലേക്ക് യൂ -നെ ചേരാൻ അവൾ നിർബന്ധിക്കുകയാണ്. യു ആ സ്ക്കൂളിലേക്ക് ചേരുകയും, അവിടത്തെ സ്റ്റുഡന്റ് കൗൺസിൽ അംഗമാകുകയും ചെയ്യുന്നു. അവിടെത്തെ പ്രസിഡന്റ് തൊമോരിയാണ്. അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ജോജിറോ തക്കാജോ യും അതിലെ ഒരംഗമാണ്. ഇത്തരത്തിൽ അതിസാധാരണമായ ശക്തികളുള്ള കുട്ടികളെ സംരക്ഷിക്കലാണ് ഈ സ്ക്കൂളിന്റേയും, കൗൺസിലിന്റേയും ലക്ഷ്യം. അത്തരം കുട്ടികളെ കണ്ടെത്തി ഈ സ്ക്കൂളിലേക്ക് എത്തിക്കലാണ് കൗൺസിൽ ചെയ്യുന്നത്. അങ്ങനെയിരിക്കെ മരിച്ച ആത്മാവിന് തന്റെ ശരീരം ചാലനമായി പ്രവർത്തിക്കാൻ കഴിവുള്ള വളരെ പ്രശസ്തയായ പാട്ടുകാരിയായ യൂസ നിഷിമോരിയെ അവർ കണ്ടെത്തുന്നു. യൂസ യുടെ ശരീരത്തിൽ ഉള്ളത് തീ ഉപയോഗിക്കാൻ കഴിയുന്ന തന്റെ മരിച്ചുപോയ സഹോദരിയാണ്. വൈകാതെ യൂസയും ഹോഷിനോമി അക്കാദമി യുടെ സ്റ്റുഡെന്റ് കൗൺസിലിൽ ചേരുന്നു.
യൂ -ന്റെ അനിയത്തിയായ ആയുമിയും ആകസ്മികമായി തന്റെ ശക്തികൾ നേടുന്നു, തനിക്ക് ചുറ്റുമുള്ള എല്ലാത്തിനേയും തകർത്തെറിയാനുള്ള ശക്തിയാണത്. അന്ത്യത്തിൽ അത് ആയുമിയുടെ മരണത്തിന് കാരണമാകുന്നു. അത് യൂ -നെ ആഴത്തിലുള്ള സങ്കർഷങ്ങളിലേക്കും, ഒറ്റപ്പെടുലിലേക്കും എത്തിക്കുന്നു. പക്ഷെ നഒ യൂ-നെ ആ വിഷാദത്തിൽ നിന്നും കരകേറ്റുന്നു. തുടർന്ന് നഒ നൊപ്പം ഒരു സംഗീതകച്ചേരി കാണാനെത്തുന്ന യൂ ആകസ്മികമായി തന്റെ ജ്യേഷ്ഠൻ ഷുൻസുക്കെയുടെ ചില ഓർമ്മകൾ കണ്ടെത്തുന്നു. കാലത്തിൽ സഞ്ചരിക്കാനുള്ള കഴിവാണ് ഷുൻസുക്കെയ്ക്കുള്ളത്. ഹോഷിനോമി അക്കാദമി സ്ഥാപിച്ചതും ഷുൻസുക്കെയാണ്, അത് നിർമ്മിക്കുന്നതിനായി തന്റെ ശക്തി ഉപയോഗിക്കുന്നു, തുടർച്ചയായ ഈ ശക്തിയുടെ ഉപയോഗം ഷുൻസുക്കെയുടെ കാഴ്ചയെ ഇല്ലാതാക്കുന്നു. തുടർന്ന് തനിക്കുള്ളത് മറ്റുള്ളവരുടെ ശരീരം കുറച്ച് സമയത്തേക്ക് കൈപറ്റാനുള്ള ശക്തിയല്ല, അവരുടെ ശക്തികളെ തനിക്ക് സ്വന്തമാക്കാനുള്ളതാണെന്ന് യൂ തിരിച്ചറിയുന്നു. ഷുൻസുക്കെയുടെ സഹായത്തോടെ കാലത്തിൽ പിന്നോട്ട് പോകുകയും, ആയുമിയുടെ മരണത്തിന് തൊട്ട് മുമ്പ് അവളുടെ ശക്തി എടുക്കുകയും, ആയുമിയെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നു.
ഒരു തീവ്രവാദ സംഘം നഒ യേയും, കുമാഗാമിയേയും തട്ടിക്കൊണ്ടുപോകുന്നു, കുമാഗാമി ഷുസൂക്കെയുടെ അടുത്ത സൂഹൃത്തായിരുന്നു. യൂവിന് പകരമായി ബന്ദി ആക്കിവച്ചിരിക്കുകയാണവർ. യൂ അവരെ രക്ഷിക്കാൻ ശ്രമിക്കുകയും, പ്ലാനുകൾ തെറ്റിയതോടെ കുമാഗാമിയുടെ മരണത്തിന് അത് കാരണമാകുകയും ചെയ്യുന്നു. വളരെയധികം മുറിവേൽക്കപ്പെട്ട യൂ തന്റെ തിരിച്ചുവരവിന് ശേഷം എല്ലാവരേയും സംരക്ഷിക്കണമെന്ന് ദൃഡനിശ്ചയം എടുക്കുന്നു. നഒ യുടെ നിർദ്ദേശ പ്രകാരം ഇത്തരം ശക്തികളുള്ള എല്ലാവരുടേയും ശക്തികളെടുത്തുകൊണ്ട് അവരെ രക്ഷിക്കാൻ യു തീരുമാനിക്കുന്നു. ഒരോരുത്തരുടേയും, ശക്തികൾ കൈപറ്റുന്തോറും, തന്റെ സമനില തെറ്റുകയും, ഓർമ്മകൾ നഷ്ടപ്പെട്ട് വരികയു ചെയ്യുന്നു. പക്ഷെ തന്റെ വീഴച്ചക്ക് മുമ്പ് യൂ സ്വസ്ഥിതിയിലേക്ക് തിരിച്ചുവരുന്നു. അന്ത്യത്തിൽ എല്ലാ ശക്തികളും കൈപറ്റിയ വീണുകിടക്കുന്ന യൂ -നെ ഷുൻസുക്കെ തിരിച്ച് വീട്ടിലേക്ക് തന്റെ കൂട്ടുകാരുടെയടുത്തേക്ക് കൊണ്ടുവരുന്നു. പക്ഷെ പഴയകാല ഓർമ്മകളൊന്നും യൂവിന് അപ്പോൾ ഉണ്ടായിരുന്നില്ല, പക്ഷെ നമ്മൾ പ്രണയിച്ചിരുന്നെന്ന് നഒ , യൂ -യിനോട് പറയുന്നു. തന്റെ ഓർമ്മകളെ തിരിച്ചുലഭിക്കാനായി യൂ -യും കൂട്ടുകാരും മുന്നോട്ട് തന്നെ പോകുന്നു.
അവലംബം
തിരുത്തുക- ↑ Ekens, Gabriella (August 11, 2015). "Episode 6 - Charlotte". Anime News Network. Retrieved September 12, 2015.
P.A. Works' direction and production also continue to be fantastic, nailing the tonal gamut from comedy to drama to suspense.
- ↑ Ekens, Gabriella (July 18, 2015). "Episodes 1-3 - Charlotte". Anime News Network. Retrieved September 13, 2015.
It turns out that he's part of a widespread phenomenon of children manifesting superpowers at puberty.