ചാർട്ടിസ്റ്റ് പ്രസ്ഥാനം
സാമ്പത്തികക്ലേശങ്ങളും രാഷ്ട്രീയാവകാശനിഷേധവും മൂലം ഇംഗ്ലണ്ടിലെ തൊഴിലാളികൾക്കിടയിൽ വളർന്നുവന്ന ബഹുജനവിപ്ലവപ്രസ്ഥാനമാണ് ചാർട്ടിസ്റ്റ് പ്രസ്ഥാനം. വമ്പിച്ച പൊതുയോഗങ്ങളോടും പ്രകടനങ്ങളോടും കൂടി 1830-കളുടെ അവസാനത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം ഇടവിട്ടു് 1850-കളുടെ തുടക്കംവരെ നീണ്ടുനിന്നു.[1]
ചാർട്ടർ നിവേദനം
തിരുത്തുക1836 ൽ വില്യം ലോവറ്റിന്റെ നേതൃത്ത്വത്തിൽ രൂപീകരിക്കപ്പെട്ട ലണ്ടൻ വർക്കിംഗ് മെൻ എന്ന സംഘടന ആറ് ആവശ്യങ്ങൾ അടങ്ങിയ ഒരു നിവേദനം പാർലമെന്റിനു സമർപ്പിക്കാൻ തയ്യാറാക്കി.
- ഇരുപത്തിയൊന്ന് വയസ്സായവർക്ക് വോട്ടവകാശം നൽകുക.
- രഹസ്യ ബാലറ്റ് സമ്പ്രദായം നടപ്പിലാക്കുക.
- വർഷത്തിലൊരിക്കലെങ്കിലും പാർലമെന്റ് വിളിച്ചു ചേർക്കുക
- പാർലമെന്റംഗമാകാൻ സ്വത്തുണ്ടാകണമെന്ന നിബന്ധന പിൻവലിക്കുക.
തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. മുപ്പതു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് ഈ ജനകീയ ചാർട്ടർ പാർലമെന്റിനു സമർപ്പിച്ചെങ്കിലും പാർലമെന്റ് തള്ളി. തുടർന്ന് പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. ഗവൺമെന്റ് ഈ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി.[2]
അവലംബം
തിരുത്തുക- ↑ കാറൽ മാർക്സ്, ഫ്രെഡറിക്ക് എംഗൽസ്. "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ". വിക്കി ഗ്രന്ഥശാല. Retrieved 26 ഏപ്രിൽ 2013.
- ↑ സാമൂഹ്യശാസ്ത്രം, എട്ടാം ക്ലാസ് പാഠ പുസ്തകം ഭാഗം 2. കേരള സർക്കാർ. 2009. p. 140.