ചാലിയം ശ്രീകണ്ഠേശ്വര ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (ജനുവരി 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിൽ കടലുണ്ടി റെയിൽവേസ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചാലിയം ശ്രീകണ്ഠേശ്വര ക്ഷേത്രം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും ചാലിയം റോഡിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. അറബിക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രമായതുകൊണ്ട് ആഴിക്കരയമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
ഐതിഹ്യം
തിരുത്തുകസമുദ്രതീരത്തുള്ള ഈ ക്ഷേത്രത്തിൽ പരശുരാമനാൽ സാളഗ്രാമത്തിൽ സങ്കൽപ്പിച്ചു കൊണ്ട് പൂജ ചെയ്തുവെന്നും, പൂന്താനത്തിന്റ യാത്രയിൽ അദ്ദേഹത്തിന്റെ പാദസ്പർശം ഇവിടെ ഉണ്ടായി എന്നും വിശ്വസിക്കപ്പെടുന്നു.