ചാലക്കുടി എൻ.എസ്. നാരായണസ്വാമി
പ്രസിദ്ധ വയലിൻ വാദകനായിരുന്നു ചാലക്കുടി എൻ.എസ്. നാരായണസ്വാമി. [1]
അമ്മാവൻ എൻ.കെ. അഖിലേശ്വര ഭാഗവതരിൽ നിന്നാണ് അദ്ദേഹം സംഗീതം അഭ്യസിച്ചത്. പിന്നീട് അദ്ദേഹം ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായി. 1981ൽ യുഎസിലെ അരിസോണ സർവകലാശലയുടെ ഡോക്ടറേറ്റ് നേടി. കേന്ദ്ര-കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. [2] 1987ൽ കേരള സംഗീതനാടക അക്കാദമി വിശിഷ്ടാംഗത്വം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെയും[2] പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിലെയും പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. [3] തിരുവനന്തപുരം ആകാശവാണി നിലയത്തിലെ വയലിൻ വിദ്വാൻ ആയിരുന്നു. [4]
സ്വാതിതിരുനാൾ രചിച്ചതും എന്നാൽ ചിട്ടപ്പെടുത്താത്തതുമായ ചില കൃതികൾ ചാലക്കുടി നാരായണസ്വാമി കമ്പോസ് ചെയ്ത് 'സ്വാതിതിരുനാളിന്റെ അപൂർവ കൃതികൾ' എന്ന പേരിൽ സി.ഡി. പുറത്തിറക്കിയിരുന്നു. [5]
2003 ഫിബ്രവരി 24-ആം തിയതി 78-ആം വയസ്സിൽ ഹൃദ്രോഗം മൂലം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് അന്തരിച്ചു.[2]
അവലംബം
തിരുത്തുക- ↑ സർവ്വവിജ്ഞാനകോശം - തൃശൂർ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 2.2 ചാലക്കുടി നാരായണസ്വാമി അന്തരിച്ചു
- ↑ "List of Principals, Chembai Music College". Archived from the original on 2014-06-09. Retrieved 2014-07-03.
- ↑ തിരുവനന്തപുരം ആകാശവാണി[പ്രവർത്തിക്കാത്ത കണ്ണി]
- ↑ രാഗസുധാരസ[പ്രവർത്തിക്കാത്ത കണ്ണി]