വൈദ്യുതചാലകതയും വൈദ്യുതപ്രതിരോധവും
(ചാലകത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈദ്യുതിയെ സംവഹിക്കാനുള്ള പദാർത്ഥങ്ങളുടെ കഴിവിനെയാണ് വൈദ്യുതചാലകത എന്നു പറയുന്നത്. ഒരു ചാലകത്തിനു കുറുകെ വൈദ്യുത പൊട്ടൻഷ്യൽ വ്യത്യാസം ഉണ്ടായാൽ അതിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകും. ചാലകത അളക്കുന്ന ഏകകമാണ് സീമൻസ്(ആംഗലേയം: siemens) അഥവാ മോ(ആംഗലേയം: mho). ചാലകതയുടെ നേരെ എതിരായ പ്രതിഭാസമാണ് വൈദ്യുതപ്രതിരോധം. വൈദ്യുതപ്രതിരോധം അളക്കുന്ന ഏകകമാണ് ഓം
)
ചാലകത എന്നത് വൈദ്യുത പ്രവാഹ സാന്ദ്രത J യും വൈദ്യുത മണ്ഡലതീവ്രത E യും തമ്മിലുള്ള അനുപാതമാണ്.:
ഒരു പദാർഥത്തിന്റെ ആറ്റത്തിലെ ബാഹ്യതമ ഷെല്ലിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് ചാലകത നിർണ്ണയിക്കുന്നത്.വൈദ്യുത ചാലകത കൂടിയ പദാർഥങ്ങളാണ് ലോഹങ്ങൾ.ഏറ്റവും അധികം വൈദ്യുതചാലകതകൂടിയ ലോഹമാണ് വെള്ളി.[അവലംബം ആവശ്യമാണ്] [1]