ചാമ്പി ദേശീയോദ്യാനം
ചാമ്പി ദേശീയോദ്യാനം, (ചിലപ്പോഴൊക്കെചാമ്പി മൌണ്ടൻ ദേശീയോദ്യാനം അഥവാ അല്ലെങ്കിൽ ഡ്ജെബെൽ ചാമ്പി ദേശീയോദ്യാനം എന്നും വിളിക്കുന്നു) ടുണീഷ്യയിലെ കസ്സെറൈൻ ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. മൌണ്ട് ചാമ്പിയ്ക്കു (Djebel Chambi) ചുറ്റുപാടുമുള്ള സസ്യജന്തുജാലങ്ങളെ ഈ ദേശീയോദ്യാനം പരിരക്ഷിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 1,544 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇത് ടുണീഷ്യയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ്.
ചാമ്പി ദേശീയോദ്യാനം | |
---|---|
Location | ടുണീഷ്യ |
Coordinates | 35°11′13″N 8°38′11″E / 35.186857°N 8.636255°E |
Area | 67.23 കി.m2 (25.96 ച മൈ) |
Established | 1980 |
കാസ്സറൈൻ മുതൽ അൾജീരിയൻ അതിർത്തി വരെ പരന്നുകിടക്കുന്ന പ്രദേശത്തിലെ മോണ്ട് ഡി ടെബെസ്സ ഫോറസ്റ്റ് മാസിഫിൻറെ ഭാഗമാണീ ദേശീയോദ്യാനം.[1]
ദേശീയോദ്യാനത്തിനുള്ളിൽ സ്ഥിരമായ നദികളോ അരുവികളോ ഇല്ല, പക്ഷേ വംശനാശ ഭീഷണി നേരിടുന്ന കുവിയേർസ് ഗസല്ലെകളുടെ അവസാനത്തെ അഭയസ്ഥാനങ്ങളിലൊന്നും അംഗസംഖ്യ കുറഞ്ഞ ബാർബറി ആടുകളുടെ സ്വദേശവുമാണിത്. ഈ ദേശീയോദ്യാനം സസ്യജാലങ്ങളുടെ വൈവിദ്ധ്യത്തിനും ശ്രദ്ധേയമാണ്. ഹോം ഓക്ക്, കൊട്ടോണീസ്റ്റർ നുമ്മുലാറിയ, ആലെപ്പോ പൈൻ, സ്റ്റിപ്പ ടെനാസിസ്സിമ എന്നിവ ഇവിടെ സമൃദ്ധിയായി വളരുന്നു.[2] പക്ഷികളിൽ, ടുണീഷ്യൻ ക്രോസ്ബിൽ, ഈജിപ്ഷ്യൻ കഴുകൻ, ബോണെല്ലീസ് പരുന്ത്, പെറെഗ്രൈൻ പ്രാപ്പിടിയൻ എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പക്ഷികൾ.
കുവിയേർസ് ഗസലുകളുടെ സംരക്ഷണത്തിനായി 1970 ൽ 300 ഹെൿടർ (740 ഏക്കർ) വേലികെട്ടിത്തിരിച്ച് റിസർവ്വാക്കി മാറ്റിയിരുന്നു.[3] 1977 ൽ ദേശീയോദ്യാനവും അതിൻറെ ചുറ്റുപാടുമുള്ള പ്രദേശങ്ങലും യുനെസ്കോ ബയോസ്ഫിയർ റിസർവ്വായി അംഗീകരിക്കപ്പെട്ടു.[4] 1980 ൽ 6,723- ഹെക്ടർ (16,610-ഏക്കർ) വിസ്തൃതിയുള്ള ഇത് ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.[5]
അവലംബം
തിരുത്തുക- ↑ Djebel Chambi Biosphere Reserve Information, UNESCO MAP Biosphere Reserves Directory
- ↑ Djebel Chambi Biosphere Reserve Information, UNESCO MAP Biosphere Reserves Directory
- ↑ Mallon, David P.; Kingswood, Steven Charles (2001-01-01). Antelopes: North Africa, the Middle East, and Asia. IUCN. pp. 35–37. ISBN 9782831705941.
- ↑ Djebel Chambi Biosphere Reserve Information, UNESCO MAP Biosphere Reserves Directory
- ↑ Mallon, David P.; Kingswood, Steven Charles (2001-01-01). Antelopes: North Africa, the Middle East, and Asia. IUCN. pp. 35–37. ISBN 9782831705941.