ചാമ്പകളി
വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന കുട്ടികളൂടെ ഒരിനം നാടൻ കളി.
കളിയുടെ രീതി
തിരുത്തുകഎട്ടുകാലി വലയുടെ ആകൃതിയിൽ നിലത്ത് വൃത്താകൃതിയിൽ കളം വരച്ചാണു ഈ കളി കളിക്കുന്നത്. ഒന്നിനുള്ളിൽ ഒന്ന് എന്ന വിധത്തിൽ നാലു വളയങ്ങളാണൂണ്ടാകുക. ഉള്ളിലെ വലയങ്ങളുടെ വട്ടം കുറഞ്ഞ് കുറഞ്ഞ് വരും. മധ്യത്തിൽ നിന്നും പുറത്തേക്കുള്ള വലയത്തിലേക്ക് സമദൂരത്തിൽ അർദ്ധ വ്യാസം അടയാളപ്പെടുത്തികൊണ്ടുള്ള എട്ട് ആരക്കാലഉകൾ വരക്കും. ഒരേ വലിപ്പത്തിലുള്ള നാലു കക്കുകൾ കൂടി കളി സാമഗ്രിയായി വേണം. രണ്ടോ അതിലധികമോ ആൾകാർക്ക് ഒരേ സമയം കളിക്കാം.. കളിയിൽ ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തിൽ കരു നീക്കി കളത്തിനു മധ്യത്തിൽ ആദ്യം എത്തുന്ന ആൾ ജയിച്ചു. കക്ക് കൈയിൽ വാരി നിലത്തിടുന്നു.ഉച്ചൂളിയുടെ അപ്പോഴത്തെ നിൽപ്പനുസരിച്ച് പോയിന്റ് നിർണ്ണയിക്കുന്നു. അകവും പുറവും ഉള്ളതാണു ഉച്ചൂളിയും കക്കും.
- കൊട്ടാരം- നാലും കമിഴ്ന്നാണു കിടന്നതെങ്കിൽ "കൊട്ടാരം", ഏറ്റവും കൂടിയ പോയിന്റാണിത്.ഒരു മുഴം നീളത്തിലളന്ന് കരു വെക്കാം.,
- ഒറ്റക്കണ്ണൻ- മൂന്നെണ്ണം കമിഴ്നാണെങ്കിൽ "ഒറ്റക്കണ്ണൻ".ഏറ്റവും കുറഞ്ഞ പോയിന്റാണത്. അതിനു തള്ള വിരൽ വണ്ണത്തിൽ കരു നീക്കാം.
- ചാമ്പ- രണ്ട് ഉച്ചുളി കമിഴ്ന്നും രണ്ടേണ്ണം മലർന്നും ആണു വീണതെങ്കിൽ അത് "ചാമ്പ". നാലു വിരൽ ബവീതിയിൽ കരു നീക്കാം.
- മുക്കണ്ണൻ- മൂന്നെണ്ണം മലർന്നും ഒന്നു കമിഴ്ന്നും ആണെങ്കിൽ അപ്പോൾ മൂന്നു വിരൽ വീതിയിൽ കരു നീക്കാം.
- വെള്ള-നാലും മലർന്നാണു വീഴുന്നതെങ്കിൽ അതിനെ "വെള്ള" എന്നു പറയും.വെള്ളയുടെ നീക്കം ഒരു ചാൺ ആണു.
കൊട്ടാരവും വെള്ളയും ചാമ്പയും വീണാൽ വീണ്ടും കക്ക് എറിയാം. ഒറ്റക്കണ്ണനും മുക്കണ്ണനും വീണാൽ അവസരം പോകും. കളികഴിഞ്ഞാൽ കളിക്കുപയോഗിച്ച ഉച്ചൂളിയും കരുക്കളും കളിക്കളത്തിന്റെ മധ്യത്തിൽ കൂട്ടിവെക്കും. തോറ്റവർ അത് ഓരോന്നായി എടുക്കണം. അതിനും ചില വ്യവസ്ഥകൾ ഉണ്ട്. അവർ ഓരോരുത്തരായി കളത്തിന്റെ കേന്ദ്രത്തിനു മുകളിൽ രണ്ടു കൈയും കൂട്ടിത്തിരുമ്മികൊണ്ടിരിക്കണം. അതിനു തൂറ്റുക എന്നു പറയും. അപ്പോൾ ജയിച്ച ആൾ സ്വന്തം ചെവിയിൽ തടവിക്കൊണ്ടിരിക്കുന്ന കൈകൾകൊണ്ട് എല്ലാ ശക്തിയും എടുത്ത് അടിക്കും. അടി കൊള്ളാതെ കൈവലിച്ചാൽ കരുവിൽ നിന്നും ഒന്നു മാറ്റാം. ഇപ്രകാരം കൈവലിച്ച് അടി കൊള്ളാതെ മുഴുവൻ കരുക്കളും നീക്കം ചെയ്യുന്നതോടെ ഒരാൾക്കുള്ള ശിക്ഷ കഴിയുന്നു. തോറ്റ പങ്കാളികൾ ഇനിയും ഉണ്ടെങ്കിൽ അവരും ഇപ്രകാരം തൂറ്റി ശിക്ഷ അനുഭവിക്കണം
അവലംബം
തിരുത്തുകപണ്ട് പണ്ട് പാപ്പിനിശ്ശേരി-പ്രാദേശിക ചരിത്രം,പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് 2008