ചാന്ദ്രവലയം
പൗർണ്ണമിയോടനുബന്ധിച്ച ദിവസങ്ങളിൽ ചന്ദ്രനുചുറ്റും 22o വലിപ്പത്തിൽ പ്രത്യക്ഷപ്പെടുന്ന വളയം ആണ് ചാന്ദ്രവലയം എന്ന് അറിയപ്പെടുന്നത്. മഴവില്ലിന് സമാനമായതും അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോൾ സംഭവിക്കുന്നതുമായ പ്രതിഭാസമാണിത്. ഷഡ്ഭുജത്തിന്റെ ആകൃതിയിലുള്ള മഞ്ഞുകണങ്ങളാണ് മനോഹരമായ ഈ വലയം തീർക്കുന്നത്. മഞ്ഞുക്രിസ്റ്റലിലൂടെ കടന്നുപോകുന്ന ചാന്ദ്രപ്രകാശത്തിന് രണ്ടു തവണ അപവർത്തനം സംഭവിക്കുന്നു. ഇത്തരം മഞ്ഞുക്രിസ്റ്റലുകലിലൂടെ കടന്നുപോകുന്ന പ്രകാശത്തിന് 22o യിലാണ് ഏറ്റവും കുറഞ്ഞ വ്യതിചലനം (deviation) സംഭവിക്കുക. തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ ഈ വ്യതിചലനം വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ ചുവപ്പും നീലയും ഉൾപ്പെടെ വ്യത്യസ്ത തംരഗദൈർഘ്യങ്ങളിലുള്ള നിറങ്ങളുടെ വ്യതിചലനത്തിലും മാറ്റമുണ്ടാകും. വലയത്തിന്റെ അകവശം ചുവപ്പായും പുറംഭാഗം നീലയായിട്ടുമാണ് കാണപ്പെടുക. ചാന്ദ്രപ്രകാശത്തിൽ ഏറ്റവും കൂടുതൽ മഞ്ഞപ്രകാശമാകയാൽ ചുവപ്പും നീലയും സാധാരണ മഴവില്ലിന്റെ അത്രയും വ്യക്തമാവുകയില്ല. ഇതിൽത്തന്നെ ചുവപ്പായിരിക്കും കുറച്ചുകൂടി വ്യക്തം.
മഞ്ഞുകണങ്ങൾ ഏറ്റവും കൂടുതലുള്ള സിറസ് മേഘങ്ങൾ ഉള്ള സമയത്താണ് ചാന്ദ്രവലയം ദൃശ്യമാകുന്നത്. ഇടയ്ക്ക് സൂര്യനുചുറ്റും ഇത്തരം വലയങ്ങൾ ദൃശ്യമാവാറുണ്ട്. കൊടുങ്കാറ്റിന്റെ സൂചനയാണ് ഈ പ്രതിഭാസമെന്ന് ചിലയിടങ്ങളിൽ വിശ്വാസമുണ്ട് [1].
അവലംബം
തിരുത്തുക- ↑ Harrison, Wayne (February 1, 2012). "Nelson: Ring Around Moon Sign Of Approaching Storm". Denver. TheDenverChannel.com. Archived from the original on 2012-02-03. Retrieved February 4, 2012.