ഭദ്രകാളീക്ഷേത്രങ്ങളിൽ ദേവീപ്രീതിക്കായി നടത്തുന്ന ഒരു ചടങ്ങാണു ചാന്താട്ടം.[1] ചാന്താട്ടമുള്ള കേരളത്തിലെ ക്ഷേത്രങ്ങളിൽ ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം, കൊടുങ്ങല്ലൂർ ശ്രീ കുരുംബക്കാവ്, പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുമാന്ധാംകുന്ന് ക്ഷേത്രം[2] ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രംഎന്നിവയുൾപ്പെടും. പച്ചതെക്കികാതൽ, പച്ചക്കർപ്പൂരം, രാമച്ചം, ചന്ദനംതടി, രക്തചന്ദനം, കസ്തൂരി, കുങ്കുമം, എള്ളെണ്ണ എന്നീ അഷ്ടദ്രവ്യങ്ങൾ ചേർത്ത് പ്രത്യേകരീതിയിൽ വാറ്റിയെടുക്കുന്ന ദ്രാവകരൂപത്തിലുള്ള മിശ്രിതം 9 കുടങ്ങളിലാക്കി പൂജിച്ച് ഉച്ചപൂജയുടെ സ്നാനഘട്ടതിൽ മൂലബിംബമായ ദാരുശിൽപ്പത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണു ചാന്താട്ടം.

  1. http://www.manoramaonline.com/astrology/astro-news/chanthattam.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-10. Retrieved 2016-12-30.
"https://ml.wikipedia.org/w/index.php?title=ചാന്താട്ടം&oldid=3804080" എന്ന താളിൽനിന്ന് ശേഖരിച്ചത്