ചാതം (/ˈætəm/) അമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ്‌സ് സംസ്ഥാനത്ത് ബാർൺസ്റ്റബിൾ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. കേപ് കോഡിന്റെ തെക്കുകിഴക്കൻ അറ്റത്തായി സ്ഥിതിചെയ്യുന്ന ചാത്തം ചരിത്രപരമായി ഒരു മത്സ്യത്തൊഴിലാളി സമൂഹമാണ്. 1664-ൽ ഇംഗ്ലീഷ് കുടിയേറ്റക്കാർ ആദ്യമായി സ്ഥിരതാമസമാക്കിയ ഈ ടൗൺഷിപ്പ് ഈ പ്രദേശത്തെ തദ്ദേശീയ ജനസംഖ്യ ഉപയോഗിക്കുന്ന ഭാഷയിലെ ഒരു പദത്തെ അടിസ്ഥാനമാക്കി മോണോമോയിറ്റ് എന്ന് ആദ്യം വിളിച്ചിരുന്നു.[1] 1712 ജൂൺ 11 ന് ഒരു പട്ടണമായി സംയോജിപ്പിക്കപ്പെട്ട ചാത്തം, ഒരു വേനൽക്കാല റിസോർട്ട് പ്രദേശമായി ഇക്കാലത്ത് അറിയപ്പെടുന്നു. 2020 ലെ യു.എസ്. കനേഷുമാരി പ്രകാരം 6,594 ജനസംഖ്യയുണ്ടായിരുന്ന പട്ടണത്തിലെ ജനസംഖ്യ വേനൽക്കാലങ്ങളിൽ 25,000 വരെയായി ഉയരാറുണ്ട്. ചാത്തം (CDC), സൗത്ത് ചാത്തം, നോർത്ത് ചാത്തം, വെസ്റ്റ് ചാത്തം എന്നിങ്ങനെ നാല് ഗ്രാമങ്ങളെ പട്ടണം ഉൾക്കൊള്ളുന്നു. മോണോമോയ് ദേശീയ വന്യജീവി സങ്കേതവും പ്രവർത്തനരഹിതമായ മോണോമോയ് പോയിന്റ് ലൈറ്റും മോണോമോയ് ദ്വീപ് സ്ഥിതി ചെയ്യുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് പ്രവർത്തിപ്പിക്കുന്ന പ്രവർത്തന സജ്ജമായ ഒരു ലൈറ്റ് ഹൗസായ ചാത്തം ലൈറ്റ് ഇവിടുത്തെ ഒരു ജനപ്രിയ ആകർഷണമാണ്.

ചാതം, മസാച്യുസെറ്റ്‌സ്
Official seal of ചാതം, മസാച്യുസെറ്റ്‌സ്
Seal
Location in Barnstable County and the state of Massachusetts
Location in Barnstable County and the state of Massachusetts
Coordinates: 41°40′55″N 69°57′37″W / 41.68194°N 69.96028°W / 41.68194; -69.96028
Countryയു.എസ്.
Stateമസാച്യുസെറ്റ്സ്
CountyBarnstable
Settled1664
Incorporated1712
Named Afterചാതം, കെൻറ്
Communities
വിസ്തീർണ്ണം
 • ആകെ63.2 ച.കി.മീ.(24.4 ച മൈ)
 • ഭൂമി41.8 ച.കി.മീ.(16.1 ച മൈ)
 • ജലം21.4 ച.കി.മീ.(8.3 ച മൈ)
ഉയരം
14 മീ(46 അടി)
ജനസംഖ്യ
 (2020)
 • ആകെ6,594
 • ജനസാന്ദ്രത157.8/ച.കി.മീ.(409/ച മൈ)
സമയമേഖലUTC−5 (Eastern)
 • Summer (DST)UTC−4 (Eastern)
ZIP Code
02633
ഏരിയ കോഡ്508/774
FIPS code25-12995
GNIS feature ID0618250
വെബ്സൈറ്റ്www.chatham-ma.gov

ചരിത്രം

തിരുത്തുക

യൂറോപ്യൻ കോളനിവൽക്കരണത്തിന് മുമ്പായി ഈ പ്രദേശത്ത് അധിവസിച്ചിരുന്ന തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങളിൽ നൗസെറ്റ് ജനതയും, പ്രത്യേകിച്ച് മനോമോയ് അല്ലെങ്കിൽ മോണോമോയ് ജനതയും ഉൾപ്പെട്ടിരുന്നു. അവർ വിഹരിച്ചിരുന്ന ഈ വിസ്തൃതമായ ഭൂപ്രദേശങ്ങൾ അവരുടെ പ്രാദേശിക ഭാഷയിൽ മനമോയിക്ക് അല്ലെങ്കിൽ മോണോമോയിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. പര്യവേക്ഷകനായ സാമുവൽ ഡി ചാംപ്ലെയിൻ 1606 ഒക്ടോബറിൽ "പോർട്ട് ഫോർച്യൂൺ" എന്ന് നാമകരണം ചെയ്ത ഒരു സ്ഥലത്ത് വന്നിറങ്ങി നൗസെറ്റ് ജനതയുമായി ബന്ധപ്പെട്ടു (ഒപ്പം ഏറ്റുമുട്ടുകയും ചെയ്തു). ഏകദേശം പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം മറ്റൊരു പറ്റം യൂറോപ്യന്മാർ ഇതിന് "സട്ട്ക്ലിഫ്സ് ഇൻലെറ്റ്സ്" എന്ന പേര് നൽകി.[2] രണ്ടു പേരുകളും നിലനിന്നില്ല എന്നുമാത്രമല്ല 1664-ൽ ഇംഗ്ലീഷ് കുടിയേറ്റക്കാർ മോണോമോയിറ്റിലെത്തുന്നതുവരെ ഈ സ്ഥലം സ്ഥിരമായി യൂറോപ്യന്മാർ കൈവശപ്പെടുത്തിയിരുന്നുമില്ല.[3] 1712 ജൂൺ 11-ന്[4] ഇത് ഒരു സംയോജിപ്പിക്കപ്പെട്ട സമയത്ത് ഇംഗ്ലണ്ടിലെ കെന്റിലെ, ചാത്തം പട്ടണത്തിൻറെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. 1797 ഫെബ്രുവരി 7-ന് സ്ട്രോങ് ഐലൻഡും അതിന്റെ സമീപപ്രദേശവും പിടിച്ചടക്കിയതോടെ പട്ടണത്തിൻറെ പ്രദേശം വികസിച്ചു.[5]

ചിത്രശാല

തിരുത്തുക
  1. Smith, William C. (1909). A history of Chatham, Massachusetts; formerly the Constablewick or Village of Monomoit; with maps and illustrations and numerous genealogical notes. Hyannis, MA: F.B. & F.P. Goss. OL 14012476M. Retrieved 2013-10-13.
  2. Smith, William C. (1909). A history of Chatham, Massachusetts; formerly the Constablewick or Village of Monomoit; with maps and illustrations and numerous genealogical notes. Hyannis, MA: F.B. & F.P. Goss. OL 14012476M. Retrieved 2013-10-13.
  3. Smith, William C. (1909). A history of Chatham, Massachusetts; formerly the Constablewick or Village of Monomoit; with maps and illustrations and numerous genealogical notes. Hyannis, MA: F.B. & F.P. Goss. OL 14012476M. Retrieved 2013-10-13.
  4. Smith, William C. (1909). A history of Chatham, Massachusetts; formerly the Constablewick or Village of Monomoit; with maps and illustrations and numerous genealogical notes. Hyannis, MA: F.B. & F.P. Goss. OL 14012476M. Retrieved 2013-10-13.
  5. Smith, William C. (1909). A history of Chatham, Massachusetts; formerly the Constablewick or Village of Monomoit; with maps and illustrations and numerous genealogical notes. Hyannis, MA: F.B. & F.P. Goss. OL 14012476M. Retrieved 2013-10-13.
"https://ml.wikipedia.org/w/index.php?title=ചാതം,_മസാച്യുസെറ്റ്‌സ്&oldid=3947364" എന്ന താളിൽനിന്ന് ശേഖരിച്ചത്