ചപ്രമരി വന്യജീവിസങ്കേതം
ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് ചപ്രമരി വന്യജീവിസങ്കേതം. ഈ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി 960 എക്കറാണ്[1]. ഇത് ഗൊരുമര ദേശീയോദ്യാനത്തിന്റെ അടുത്തായി സ്ഥിതിചെയ്യുന്നു[2]. വടക്കേ പശ്ചിമബംഗാളിൽ ചൽസയിൽനിന്നും ലടഗുരിയിൽനിന്നും 30 കിലോമീറ്റർ അകലെയാണ് ഈ വന്യജീവിസങ്കേതം.
ചപ്രമരി വന്യജീവിസങ്കേതം | |
---|---|
Location | Jalpaiguri district, West Bengal, India |
Nearest city | Malbazar, Mainaguri, Jalpaiguri |
Established | 1998 |
Governing body | Government of India, Government of West Bengal |
സ്ഥാനം
തിരുത്തുകമൽബസാർ തീവണ്ടിനിലയമാണ് എറ്റവും അടുത്ത തീവണ്ടി നിലയം. സിലിഗുരിയിൽ നിന്ന് രണ്ടുമണിക്കൂർ റോഡ്മാർഗ്ഗം യാത്രചെയ്താൽ ചപ്രമരിയിലെത്താം. ജല്പാഗുരിയിലേക്കുള്ള റോഡ് ബടബരിയിലെ കാടിനുള്ളിലൂടെയാണ് കടന്ന് പോകുന്നത്.
മൺസൂൺ കാലത്തെ കുഴപ്പങ്ങൾ മൂലം ജൂലൈ മദ്ധ്യം മുതൽ സെപ്തംബർ മദ്ധ്യം വരെ ഈ വന്യജീവിസങ്കേതം അടച്ചിടാറാണ് പതിവ്.[1]
വെസ്റ്റ് ബംഗാൾ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് ഈ വന്യജീവിസങ്കേതം പരിപാലിക്കുന്നത്..[3]
ചിത്രശാല
തിരുത്തുക-
Golden fronted leafbird
-
Elephas maximus
References
തിരുത്തുക- ↑ 1.0 1.1 Sengupta, Somen (2012-11-11). "Call of the Wild" (PDF). The Statesman. p. 5. Retrieved 2013-11-20.
- ↑ "Tourism". Jalpaiguri Municipality. Archived from the original on 2012-11-10. Retrieved 2013-11-20.
- ↑ "Chapramari Wildlife Sanctuary". Wild Trail in Bengal: Travel Guide. Mitra, Swati. Goodearth Publications. 2011. pp. 62–63. ISBN 978-9380262161.
{{cite book}}
: CS1 maint: others (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- West Bengal Forest Development Corporation Limited, the operator of Chapramari's camp