ചപ്പാഡ ഡാസ് മെസാസ് ദേശീയോദ്യാനം

ചപ്പാഡ ഡാസ് മെസാസ് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Chapada das Mesas) ബ്രസീലിലെ മരാൻഹാവോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പ്രദേശത്തിലെ ഇനിയും മനുഷ്യസ്പർശമേൽക്കാത്ത സെറാഡോ സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനും കാർഷിക മുന്നേറ്റത്തിനെതിരെ നിലകൊള്ളുന്ന ഒരു തടസ്സം എന്ന നിലയിലും ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടു.

ചപ്പാഡ ഡാസ് മെസാസ് ദേശീയോദ്യാനം
Parque Nacional da Chapada das Mesas
Itapecuruzinho waterfall
Map showing the location of ചപ്പാഡ ഡാസ് മെസാസ് ദേശീയോദ്യാനം
Map showing the location of ചപ്പാഡ ഡാസ് മെസാസ് ദേശീയോദ്യാനം
LocationMaranhão, Brazil
Nearest cityCarolina
Coordinates7°08′17″S 47°08′20″W / 7.138°S 47.139°W / -7.138; -47.139
Area159,952 ഹെക്ടർ (395,250 ഏക്കർ)
DesignationNational park
Created2005
AdministratorICMBio

ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 159,952 ഹെക്ടറാണ് (395,250 ഏക്കർ). ഇത് സെറാഡോ ബയോമിൽ നിലനിൽക്കുന്നു. 2005 ഡിസംബർ 12 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണം നിർവ്വഹിക്കുന്നത് ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മരാൻഹാവോ സംസ്ഥാനത്തെ റിയാച്ചാവോ, എസ്ട്രെയിറ്റോ എന്നീ മുനിസിപ്പാലിറ്റികളിലായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ഈ പ്രദേശത്തെ ശരാശരി വാർഷിക മഴ 1,400 മില്ലിമീറ്ററും (55 ഇഞ്ച്), താപനില ഏതാണ്ട് 15 മുതൽ 39 °C വരെയും (59 to 102 °F) ശരാശരി താപനില 26 ° C (79 °F) ആയിരിക്കുന്നതാണ്. പ്രദേശത്തിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ഏറ്റവും കൂടിയ ഉയരം 700 മീറ്ററാണ് (2,300 അടി).ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സെറാഡൊ ഇനത്തിലുള്ള സസ്യജാലങ്ങളോടൊപ്പം പുൽമേടുകളടങ്ങിയ തുറന്ന പ്രദേശങ്ങളും ഉൾപ്പെടുന്നു. മലനിരകളും പീഠഭൂമികളും ഇടകലർന്ന ഭൂപ്രദേശമാണിത്.

ഈ മേഖലയിലെ പ്രധാനനദികൾ വടക്കൻ ഭാഗത്തുള്ള ഫരിൻഹ നദിയും തെക്കുഭാഗത്തുള്ള ഇറ്റപ്പെക്കുറു നദിയുമാണ്. ദേശീയോദ്യാനത്തിനുള്ളിലെ നിരവധി അരുവികളും നീർച്ചാലുകളും ഈ നദികളെ പരിപോഷിപ്പിക്കുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ചിത്രശാല

തിരുത്തുക