ചപ്പാഡ ഡയമണ്ടിന ദേശീയോദ്യാനം

ചപ്പാഡ ഡയമണ്ടിന ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Chapada Diamantina) ബ്രസീലിലെ ബാഹിയ സംസ്ഥാനത്തെ ചപ്പാഡ ഡയമണ്ടിന മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പരുക്കൻ ഭൂപ്രകൃതിയായ ഇവിടെ, പ്രധാനമായും കാറ്റിങ്ക ബയോമിൽ കാണപ്പെടുന്ന തരം സസ്യജാലങ്ങളാൽ ആവൃതമാണ്.

ചപ്പാഡ ഡയമണ്ടിന ദേശീയോദ്യാനം
Escarpments in the park
Map showing the location of ചപ്പാഡ ഡയമണ്ടിന ദേശീയോദ്യാനം
Map showing the location of ചപ്പാഡ ഡയമണ്ടിന ദേശീയോദ്യാനം
LocationBahia, Brasil
Coordinates12°52′49″S 41°22′20″W / 12.88028°S 41.37222°W / -12.88028; -41.37222
Area152,142 ഹെ (587.42 ച മൈ)
DesignationNational park
Created17 September 1985
AdministratorICMBio

കാറ്റിങ്ക ബോയമിലുള്ള ഈ ദേശീയോദ്യാനം 152,142 ഹെക്ടർ (375,950 ഏക്കർ) പ്രദേശത്തു വ്യാപിച്ചു കിടക്കുന്നു. 1985 സെപ്റ്റംബർ 17 ലെ സർക്കാർ ഉത്തരവു നമ്പർ 91.655 പ്രകാരം രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണം നിർവ്വഹിക്കുന്നത് ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവർസിറ്റി കൺസർവേഷനാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ബാഹിയ സംസ്ഥാനത്തെ പാൽമെയ്റാസ്, മുക്കുഗെ, ലെൻകോയിസ്, ഇബിക്കോവാറ, ആൻഡറൈ തുടങ്ങിയ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിനുള്ളിലായി വരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

സെൻട്രൽ ബാഹിയയിലെ ചപ്പാട ഡയാമണ്ടിനയെന്ന പേരിലറിയപ്പെടുന്നതും 41,751 ചതുരശ്ര കിലോമീറ്റർ (16,120 ച മൈൽ) വിസ്തൃതിയുള്ളതുമായ കിഴുക്കാംതൂക്കായ പാറക്കെട്ടുകളാൽ ചുറ്റപ്പെട്ട ഒരു പീഠഭൂമിയിലാണ് ഈ ദേശീയോദ്യാനം നിലനിൽക്കുന്നത്. പീഠഭൂമിയുടെ ഉയരം സാധാരണയായി 500 മുതൽ 1,000 മീറ്ററിൽ (1,600 മുതൽ 3,300 അടി വരെ) വ്യത്യാസപ്പെട്ടിരിക്കുന്നു.കൂടുതൽ പർവത പ്രകൃതിയുള്ള പ്രദേശങ്ങളിൽ 1,600 മുതൽ 1,800 മീറ്റർ വരെ (5,200 മുതൽ 5,900 അടി വരെ) ഉയരമുള്ള നിരവധി കൊടുമുടികളും 2000 മീറ്ററിലധികം ഉയരമുള്ള (6,600 അടി) ഏതാനും കൊടുമുടികളും സ്ഥിതിചെയ്യുന്നു. ഈ പീഠഭൂമിയുടെ ഒരു വശം സാവോ ഫ്രാൻസിസ്കോ നദിയുടെയും മറുവശം ഡെ കോണ്ടാസ്, പരാഗ്വാക്കു നദികളുടേയും നീർത്തടപ്രദേശമായി വർത്തിക്കുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പീഠഭൂമിയുടെ കിഴക്കുദിക്കിലായി, മടക്കുകളോടുകൂടിയതും അതീവ ദ്രവീകരണപ്രവണതയുള്ള നിരവധി എടുപ്പുകൾ നിലനിൽക്കുന്നതുമായ പരുക്കൻ സിൻകോറ റേഞ്ചിലാണ് ഈ ദേശീയോദ്യാനത്തിൻറെ സ്ഥാനം. ഈ പർവ്വതനിര വടക്കുനിന്നു തേക്കേ ദിക്കിലേയ്ക്ക് ഏകദേശം 25 കിലോമീറ്റർ വീതിയിൽ (16 മൈൽ) ദീർഘിച്ചുകിടക്കുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയതും 2,036 മീറ്റർ (6,680 അടി) ഉയരമുളളതുമായ പ്രദേശമായ പികോ ഡൊ ബാർബഡൊ ഈ ദേശീയോദ്യാനത്തിനുള്ളിലാണ്. ഈ പർവ്വതനിരയിൽനിന്ന് സ്വർണ്ണം, വൈരക്കല്ലുകൾ എന്നിവ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.