ഇന്ത്യയിലെ ഹിമാലയൻ പ്രദേശത്തുള്ള ഒരു തടാകമാണ് ചന്ദ്ര താൾ. ഹിമാചൽപ്രദേശ് സംസ്ഥാനത്ത്, ലാഹുൽ-സ്പിതി ജില്ലയിലാണിത്. 1994-ൽ ഈ തടാകം ദേശീയ പ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2005 നവംബറിൽ റാംസർ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു.[1]

ചന്ദ്ര താൾ
സ്ഥാനംഹിമാചൽ പ്രദേശ്, സ്പിതി വാലി,
നിർദ്ദേശാങ്കങ്ങൾ32°28′31″N 77°37′01″E / 32.47518°N 77.61706°E / 32.47518; 77.61706
Basin countriesഇന്ത്യ
ഉപരിതല ഉയരം4250 മീറ്റർ
Islands
Official nameChandertal Wetland
Designated8 നവംബർ 2005

ഭൂമിശാസ്ത്രം

തിരുത്തുക

ഹിമാലയൻ-പീർപാഞ്ചാൽ മലനിരകളുടെ സംഗമസ്ഥാനത്ത്, കുംസം ചുരത്തിന് 7 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്നും 4,300 മീറ്റർ(14,100 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 2.5 കിലോമീറ്ററാണ് ഇതിന്റെ ചുറ്റളവ്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള തടാകമായതിനാലാണ് "ചന്ദ്രന്റെ തടാകം" എന്നർത്ഥമുള്ള പേര് ലഭിച്ചത്. മഞ്ഞുപാളികളും മഴയുമാണ് ഈ തടാകത്തിന്റെ ജലസ്രോതസ്സ്. ഇത് നിറഞ്ഞ് കവിയുന്ന ജലം ചന്ദ്രഭാഗയുടെ പോഷകനദിയായ ചന്ദ്രാ നദിയിലേക്കൊഴുകുന്നു[2].

ഐതിഹ്യം

തിരുത്തുക

മഹാഭാരതത്തിലെ കനിഷ്ഠപാണ്ഡവനായ യുധിഷ്ഠിരൻ ഇന്ദ്രന്റെ രഥത്തിലേറി സ്വർഗാരോഹണം നടത്തിയത് ഇവിടെ നിന്നാണെന്ന് ചിലർ വിശ്വസിക്കുന്നു[3][4].

  1. "ഇന്ത്യാസ് ലേറ്റസ്റ്റ് അഡിഷൻസ് റ്റു ദി റാംസർ ലിസ്റ്റ്,". റാംസർ.ഓർഗ്. Retrieved 7 ഡിസംബർ 2013.
  2. ഗിൽ, മനോഹർ സിങ്ങ് (1 ജനുവരി 2010). ഹിമാലയൻ വണ്ടർലാന്റ്: ട്രാവൽസ് ഇൻ ലാഹുൽ ആന്റ് സ്പിതി. പെൻഗ്വിൻ ബുക്സ് ഇന്ത്യ. Retrieved 7 ഡിസംബർ 2013.
  3. "ചന്ദർ താൾ". ഹിമാചൽ ടൂറിസം. Retrieved 7 ഡിസംബർ 2013.
  4. "ചന്ദ്രതാൾ ലേക്ക്". ലാഹുൽ-സ്പിതി.നെറ്റ്. Retrieved 7 ഡിസംബർ 2013.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചന്ദ്ര_താൾ&oldid=3832636" എന്ന താളിൽനിന്ന് ശേഖരിച്ചത്