ചന്ദ്രാവതി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു ചന്ദ്രാവതി. 1990 ഫെബ്രുവരി 19 മുതൽ 1990 ഡിസംബർ 18 വരെ പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണറായിരുന്നു.[1] 1964-66, 1972-74 വർഷങ്ങളിൽ ഹരിയാണ സർക്കാരിൽ മന്ത്രിയായിരുന്നു.[2] 1977ൽ ഭീവാനി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ജനതാപാർട്ടി സ്ഥാനാർഥിയായി ആറാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[3]

ആദ്യകാല ജീവിതം

തിരുത്തുക

ഹരിയാണയിലെ ഭീവാനി ജില്ലയിലെ ദൽവാസ് ഗ്രാമത്തിൽ 1928ൽ ജനിച്ചു. ഹസാരിലാൽ ഷിയോറാൻ ആണ് ഇവരുടെ പിതാവ്.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1964 മുതൽ 66 വരെയും 1972 മുതൽ 74 വരെയും ഹരിയാന സംസ്ഥാന മന്ത്രിയായിരുന്നു. 1977 മുതൽ 1979 വരെ ജനതാ പാർട്ടിയുടെ പ്രസിഡന്റും 1982 മുതൽ 85 വരെ ഹരിയാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്നു. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. 1990 ഫെബ്രുവരി 19 മുതൽ ഡിസംബർ 13 വരെ പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണറായി സേവനം അനുഷ്ടിച്ചു.

  1. "PONDICHERRY LEGISLATIVE ASSEMBLY". National Informatics Centre. Retrieved 22 December 2012.
  2. "Worldwide Guide to Women in Leadership". guide2womenleaders. Retrieved 22 December 2012.
  3. "sixth Loksabha Members". National Informatics Center. Archived from the original on 2013-10-21. Retrieved 22 December 2012.
"https://ml.wikipedia.org/w/index.php?title=ചന്ദ്രാവതി&oldid=3786397" എന്ന താളിൽനിന്ന് ശേഖരിച്ചത്