ഒരു സങ്കരയിനം തെങ്ങാണ് ചന്ദ്രസങ്കര. കാറ്റു വീഴ്ചയില്ലാത്ത പ്രദേശങ്ങളിലേക്കായി തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത സങ്കരയിനമാണിത്. ചാവക്കാട് കുറിയ ഓറഞ്ച് മാതൃവൃക്ഷമായും പശ്ചിമതീര നെടിയ നാടൻ പിതൃവൃക്ഷമായി പരാഗണം നടത്തിയാണ് ഈ സങ്കരയിനം വികസിപ്പിച്ചെടുത്തത്. 3–4 വർഷത്തിനുള്ളിൽ കായ്ക്കും. ശരാശരി വിളവ് 116 തേങ്ങയും കൊപ്രയുടെ അളവ് 215 ഗ്രാമും [1] ഒരു തെങ്ങിൽനിന്നു പ്രതിവർഷം 30 കിലോ കൊപ്ര ലഭിക്കും. 1985 ലാണ് തോട്ടവിള ഗവേഷണ കേന്ദ്രം ഇത് വികസിപ്പിച്ചെടുത്തത്.

റഫറൻസുകൾ തിരുത്തുക

  1. "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". Retrieved 2021-08-01.
"https://ml.wikipedia.org/w/index.php?title=ചന്ദ്രസങ്കര&oldid=3944101" എന്ന താളിൽനിന്ന് ശേഖരിച്ചത്