ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ രണ്ടു വനിതാ ബിരുദധാരികളിൽ ഒരാളായിരുന്നു ചന്ദ്രമുഖി ബസു (1860–1944). 1883-ൽ കൽക്കട്ട സർവകലാശാലയിൽ നിന്നും ആർട്സ് ബിരുദം നേടി.

ചന്ദ്രമുഖി ബസു
ജനനം1860
മരണം1944
തൊഴിൽഅദ്ധ്യാപിക
ജീവിതപങ്കാളി(കൾ)പണ്ഡിറ്റ് കേശ്വരാനന്ദ് മാംഗയേൻ

ആദ്യകാലജീവിതം

തിരുത്തുക

ഒരു ബംഗാളി ക്രിസ്ത്യൻ കുടുംബത്തിൽ ഭുബൻ മോഹൻ ബസുവിന്റെ മകളായി 1860-ൽ ഡെറാഡൂണിൽ ജനിച്ചു. 1880-ൽ കൽക്കട്ടയിലെ 'ഫ്രീ ചർച്ച് ഇൻസ്റ്റിറ്റ്യൂഷനിൽ'(ഇന്നത്തെ സ്കോട്ടിഷ് ചർച്ച് കോളേജ്)[1] നിന്നും എഫ്.എ ('ഫെഡറൽ ഓഫ് ആർട്സ്) പാസ്സായി[2].

അഹിന്ദുക്കൾക്ക് പ്രവേശനമനുവദിക്കാതിരുന്ന ബെതൂൺ കോളേജ്, ചന്ദ്രമുഖി ബസുവിന് വേണ്ടി നിയമത്തിൽ അയവു വരുത്തി. 1883-ൽ ഒരുമിച്ച് ബിരുദമെടുത്ത ചന്ദ്രമുഖി ബസു, കാദംബിനി ഗാംഗുലി എന്നിവർ ഇംഗ്ലണ്ടിനു പുറത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ തന്നെ ബിരുദധാരികളായ ആദ്യത്തെ വനിതകളായി[3]. 1884-ൽ എം.എ ബിരുദം നേടിയ ആദ്യവനിതയായി.

ഔദ്യോഗിക ജീവിതം

തിരുത്തുക

1886-ൽ ബെതൂൺ കോളേജിൽ ലെക്ചററായി ജോലിയിൽ പ്രവേശിച്ചു. 1886-ൽ ബെതൂൺ കോളേജും സ്കൂളും വേർതിരിക്കപ്പെട്ടു. ബെതൂൺ കോളേജ് പ്രിൻസിപ്പലായി ചുമതലയേറ്റ ചന്ദ്രമുഖി, ഒരു ബിരുദ കോളേജിന്റെ ചുമതലയേൽക്കുന്ന തെക്കൻ ഏഷ്യയിലെ തന്നെ ആദ്യവനിതയായി.

1891-ൽ അനാരോഗ്യം നിമിത്തം ജോലി രാജി വച്ചു. ശിഷ്ടകാലം അവർ ഡെറാഡൂണിൽ ചിലവഴിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "History of Scottish Church College" (PDF). www.scottishchurch.ac.in. Archived from the original (PDF) on 2009-12-22. Retrieved 2009-03-10.
  2. Sengupta, Subodh Chandra and Bose, Anjali (editors), 1976/1998, Sansad Bangali Charitabhidhan (Biographical dictionary) Vol I, (in Bengali), p152, ISBN 81-85626-65-0
  3. http://articles.timesofindia.indiatimes.com/2011-07-18/kolkata/29786744_1_trinamool-congress-brigade-rallies-first-indian-woman Archived 2013-02-28 at the Wayback Machine. ടൈംസ് ഓഫ് ഇന്ത്യ, 18 ജൂലൈ 2011
"https://ml.wikipedia.org/w/index.php?title=ചന്ദ്രമുഖി_ബസു&oldid=3631016" എന്ന താളിൽനിന്ന് ശേഖരിച്ചത്