ചതുരശ്ര മീറ്റർ
വിസ്തീർണ്ണത്തിന്റെ SI ഏകകം
വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര മീറ്റർ. ഒരു മീറ്റർ ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ സമചതുരത്തിന്റെ വിസ്തീർണ്ണത്തിനു തുല്യമായ അളവാണ് ചതുരശ്ര മീറ്റർ. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു എകകമാണ്. സാധാരണ m2 എന്നാണ് എഴുതാറുള്ളത്[1].
മറ്റു അളവുകളുമായുള്ള താരതമ്യം
തിരുത്തുകഒരു ചതുരശ്ര മീറ്റർ എന്നാൽ
- 0.000001 ചതുരശ്ര കിലോമീറ്റർ (km2)
- 10,000 ചതുരശ്ര സെന്റിമീറ്റർ (cm2)
- 0.0001 ഹെക്ടർs (ha)
- 0.000247105381 ഏക്കർ
- 10.763911 ചതുരശ്ര അടി
- 1,550.0031 ചതുരശ്ര ഇഞ്ച്