ഒരു പരമ്പരാഗത ക്രൈസ്തവ വേഷമാണ് ചട്ടയും മുണ്ടും [1].

ആരക്കുഴയിലെ പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി നസ്രാണി തറവാട്ടിൽ ഒരു വിവാഹാഘോഷ വേളയിൽ നടന്ന മാർഗ്ഗംകളി.

ചരിത്രം

തിരുത്തുക

കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ സ്ത്രീകളാണ് ചട്ട എന്നറിയപ്പെടുന്ന പ്രത്യേകതരം കുപ്പായം ധരിക്കാറുണ്ടായിരുന്നത്. വെള്ളത്തുണി കൊണ്ടാണ് ചട്ട തയ്ക്കുന്നത്. വെളുത്ത ഒറ്റമുണ്ടാണ് ചട്ടയോടൊപ്പം ഉപയോഗിക്കുന്നത്. ഇത് പുറകിൽ വിശറിപോലെ ഞൊറിയിട്ട് ഉടുക്കുന്നു. പഴയകാലത്ത് വിവാഹവസ്ത്രവും ചട്ടയും മുണ്ടുമായിരുന്നു[2]. പിന്നീട് പലതരം വിവാഹവസ്ത്രങ്ങൾ പ്രചാരത്തിൽ വരികയും ചട്ടയും മുണ്ടും ഒഴിവാക്കുകയും ചെയ്തു. പുതിയ തലമുറ പരമ്പരാഗത ആചാരങ്ങൾ തിരികെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ വിവാഹച്ചടങ്ങുകളിൽ ചട്ടയും മുണ്ടും വീണ്ടും ഉപയോഗിച്ചുകാണുന്നുണ്ട് [3].കൂടാതെ, ചില സവിശേഷ ചടങ്ങുകളിലും ഇത്തരം വേഷം കാണാം[4][5].

 
പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണനും ചേട്ടത്തിയും.

കാർട്ടൂണിൽ

തിരുത്തുക

ബോബനും മോളിയും എന്ന ഹാസ്യചിത്രകഥയിലെ ചേട്ടത്തിയുടെ വേഷം ചട്ടയും മുണ്ടും ആണ്. ഈ കാർട്ടൂൺ രൂപപ്പെടുന്ന കാലത്ത് കേരളത്തിൽ നസ്രാണി വനിതകളുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന വസ്ത്രമായിരുന്നു ഇത്.

കലാരൂപത്തിൽ

തിരുത്തുക

കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ ഒരു സംഘനൃത്തമായ മാർഗ്ഗംകളിയിൽ വനിതകൾ ചട്ടയും മുണ്ടും ധരിച്ചാണ് രംഗത്തെത്തുന്നത്.

  1. [1]|manoramaonline.com
  2. [2][പ്രവർത്തിക്കാത്ത കണ്ണി]|ovsonline.in_തുണിയുടുത്ത് പെണ്ണ്കെട്ടരുതോ?
  3. [3]|manoramaonline
  4. [4]|mangalam
  5. [5]|dailyhunt.in_Mathrubhumi_epaper
"https://ml.wikipedia.org/w/index.php?title=ചട്ടയും_മുണ്ടും&oldid=4013113" എന്ന താളിൽനിന്ന് ശേഖരിച്ചത്