ദക്ഷിണ ചൈനയിലെ ദോങ്ഗുവാൻ പ്രവിശ്യയിൽപ്പെട്ടതും പേൾ നദിയുടെ അഴിമുഖത്തിൽ സ്ഥിതിചെയ്യുന്നതുമായ ദോങ്ഗുവാൻ പ്രിഫക്ച്ചെർ പട്ടണത്തിന്റെ പരിധിയിൽപ്പെടുന്ന ഒരു വ്യവസായിക പട്ടണമാണ് ചങ്ങാൻ പട്ടണം (长安镇; 長安鎮, പിൻ‌യിൻ: ചങ്ങാൻ ഝെൻ). 2000ലെ സെൻസസ് പ്രകാരം 594,809 പേർ വസിക്കുന്ന ചങ്ങാൻ പട്ടണമാണ് ചൈനയിലെ ഏറ്റവും ജനവാസമേറിയ പട്ടണം (ഷെൻ)[1].

സ്റ്റേറ്റ് ഹൈവേ 107ഉം ഗ്വാങ്ഷൗ-ഷെഞ്ജെൻ അതിവേഗപാതയും ചങ്ങാൻ പട്ടണത്തിൽക്കൂടി കടന്നുപോകുന്നു.

  1. National Bureau of Statistics of China; Guangdong Archived 2014-01-15 at the Wayback Machine. (in Chinese) Population of administrative units at the 2000 Population Census. Retrieved on 2010-04-25.
"https://ml.wikipedia.org/w/index.php?title=ചങ്ങാൻ_പട്ടണം&oldid=3653557" എന്ന താളിൽനിന്ന് ശേഖരിച്ചത്