ഘൂർണനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു കേന്ദ്രബിന്ദുവനെ ചുറ്റിയുളള ഒരു വസ്തുവിന്റെ വർത്തുള ചലനമാണ് ഘൂർണനം (Gyration) അഥവാ ഘൂ൪ണനചലനം എന്നറിയപ്പെടുന്നത്. ഒരു ത്രിമാന വസ്തുവിനാകട്ടെ അനന്തമായ എണ്ണം സാങ്കല്പിക രേഖകളെ ആധാരമാക്കി തിരിയാൻ കഴിയും. ഈ രേഖകളെ അക്ഷം (Axis) എന്നറിപ്പെടുന്നു. ഈ അക്ഷം വസ്തുവിന്റെ പിണ്ഡകേന്ദ്രത്തിലൂടെ (Center of mass) കടന്നുപോകുകയാണെങ്കിൽ ആ വസ്തു ഭ്രമണം ചെയ്യുന്നു എന്നുപറയാം. ഒരു ബാഹ്യബിന്ദുവിനെ ആധാരമാക്കിയുളള ചുറ്റിത്തിരിയലിനെ പരിക്രമണം (Revolution) എന്നും പറയാം. ഭൂമി സൂര്യനെ ചുറ്റിക്കറങ്ങുന്നത് പരിക്രമണത്തിന് ഉദാഹരണമാണ്. ഗുരുത്വബലം മൂലമാണിത് ഉണ്ടാകുന്നത്. പരിക്രമണ അക്ഷത്തെ ധ്രുവം എന്നു പറയുന്നു.
ഒരു ഗോളം അതിന്റെ കേന്ദ്രമല്ലാത്ത ഏതെങ്കിലും ഒരു ബിന്ദുവിനെ ആധാരമാക്കി തിരിയുകയാണെങ്കിൽ അതു ഘൂർണനം ചെയ്യുന്നു എന്നുപറയാം. എന്നാൽ കറക്കം കേന്ദ്രത്തെ ആധാരമാക്കിയാണെങ്കിൽ അത് ഭ്രമണമാണ്, അതിനെ ഘൂർണനമായി കണക്കാക്കുകയില്ല.