ഗർഭാശയത്തിന്റെ ഭിത്തികളിലുണ്ടാവുന്ന ഒരു തരം മുഴകൾ ആണ് ഗർഭാശയ പോളിപ്പ്.[1] അഥവാ എൻഡോമെട്രിയൽ പോളിപ്പ്. ഇംഗ്ലീഷ്: endometrial polyp അല്ലെങ്കിൽ uterine polyp. ഉപരിതലത്തിൽ സസ്യങ്ങളെപ്പോലെ വേരുറപ്പിച്ചു നിൽകുന്നതരത്തിലോ പൂഞ്ഞെട്ടുപോലെയോ ഇവ കാണപ്പെടുന്നു.[1][2] രണ്ടാമത്തെ തരത്തിലാണ് എങ്കിൽ യോനീഗളത്തിലൂടെ യോനിയിലേയ്ക്ക് ഇവ തള്ളി വരാം.[1][3] വലിയ പോളിപ്പുകളിൽ ചെറിയ രക്തക്കുഴലുകൾ വരെ കാണാറുണ്ട്. [1]

Endometrial polyp
മറ്റ് പേരുകൾUterine polyp
Endometrial polyp, viewed by sonography
സ്പെഷ്യാലിറ്റിGynecology

സൂചനകളും ലക്ഷണങ്ങളും

തിരുത്തുക

ഇവയ്ക്ക് സാാധരണയായി യാതൊരു ലക്ഷണങ്ങളും ഉണ്ടായിക്കൊള്ളണമെന്നില്ല. [4] എന്നാൽ ചിലപ്പോൾ ക്രമമില്ലാത്ത ആർത്തവം, ആർത്തവമില്ലാത്ത സമയത്തുള്ള രക്തസ്രാവം, മെനോറേജിയ, ആർത്തവവിരാമത്തിനു ശേഷവും ഉള്ള രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. വലിയ പോളിപ്പുകളിൽ നിന്നുണ്ടാവുന്ന രക്തസ്രാവം മൂലം ആർത്തവരക്തസ്രാവത്തിന്റെ അളവ് വർദ്ധിക്കാം. ആർത്തവ വിരാമമായ സ്ത്രീകളിൽ സ്പോട്ടിങ്ങ് എന്നറിയപ്പെടുന്ന ചെറിയ രക്തസ്രാവം ഇതുമൂലം ഉണ്ടാവാറുണ്ട്.[5] പോളിപ്പ് പുറത്തേയ്ക്ക് തള്ളി വന്നിട്ടുണ്ട് എങ്കിൽ വേദനയും ആർത്തവരാഹിത്യവും ഉണ്ടാവാം. [6]

 
Uterine polyps

റഫറൻസുകൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 Jane A. Bates (1997). Practical Gynaecological Ultrasound. Cambridge, UK: Cambridge University Press. ISBN 1-900151-51-0.
  2. "Uterine polyps". MayoClinic.com. 2006-04-27.
  3. Dysmenorrhea: Menstrual abnormalities at Merck Manual of Diagnosis and Therapy Professional Edition
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; SDS4 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. DeCherney, Alan H.; Lauren Nathan (2003). Current Obstetric & Gynecologic Diagnosis & Treatment. McGraw-Hill Professional. p. 703. ISBN 0-8385-1401-4.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Merck4 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഗർഭാശയ_പോളിപ്പ്&oldid=4018715" എന്ന താളിൽനിന്ന് ശേഖരിച്ചത്