ഗൗരി (February, 1857ഫെബ്രുവരി – 1 March 1938 മാർച്ച് 1), [1] രാമകൃഷണ പരമഹംസരുടെ പേരുകേട്ട ശിഷ്യയും ശാരദ ദേവിയുടെ സഹചാരിയുമായിരുന്നു. കൊൽക്കത്തയിലെ ശാരദേശ്വരി ആശ്രമത്തിന്റെ സ്ഥാപകയുമാണ്.[2]

Sannyasini Gauri Ma, a monastic disciple of Ramakrishna, c. 1900

ഗൗരി മാ ദക്ഷിണേശ്വറിൽ താമസിക്കുമ്പോൾ രാമകൃഷണ പരമഹംസർ സന്യാസിമാരുടെ കാവി വസ്ത്രം നൽകുകയും തുടരനുഷ്‌ഠാനങ്ങൾക്ക് സഹായം ചെയ്തു കൊടുക്കുകയും ചെയ്തു. ശ്രീരാമകൃഷ്ണൻ അവർക്ക് ഗൗരി ആനന്ദ എന്ന് പേരു നൽകി. അദ്ദേഹം ഗൗരി എന്നൊ ഗൗരിദാസി എന്നൊ പേരു നല്കി. ജനം അവരെ ഗൗർമാ എന്നും വിളിച്ചിരുന്നു. എന്നാൽ ഗൗരി മാ എന്നാണ് കൂടൂതലായി അറിയുന്ന പേര് [3]

ചെറുപ്പകാലം

തിരുത്തുക

ഹൗറയിലെ സിബല്പൂരിലാണ് ജനിച്ചത്.വളരെ ചെറുപ്പത്തിൽ തന്നെ ഹിന്ദുആത്മീയതയിൽ താത്പര്യം കാണിച്ചിരുന്നു. വിവാഹത്തോട് തത്പര്യം കാണിച്ചിരുന്നില്ല. മരണമില്ലാത്ത വരനെയെ വിവാഹം കഴിക്കൂ എന്ന് അമ്മയോട് പറയുമായിരുന്നത്രെ. അവർ ശ്രീകൃഷ്ണനെയാണ് ഉദ്ദേശിച്ചിരുന്നത്..[4]


  1. Swami Mumukshananda (1997), Great Women of India, Published by Advaita Ashrama, ISBN 81-85301-30-1
  2. Sri Sarada Devi – The Great Wonder (1984), published by Advaita Ashrama, Calcutta, ISBN 81-85301-57-3
  3. Sannyasini Gauri Mata Puri Devi, AMonastic Disciple of Sri Ramakrishna (1995,2007), By Swami Shivatatvananda, Published by Mothers Trust Mothers Place, Ganges, Michigan, ISBN 978-1-4257-3539-5
  4. Swami Mumukshananda (1997), Great Women of India, Published by Advaita Ashrama, ISBN 81-85301-30-1
"https://ml.wikipedia.org/w/index.php?title=ഗൗരി_മാ&oldid=3644634" എന്ന താളിൽനിന്ന് ശേഖരിച്ചത്