ഗൗതമി (സുരഥ പത്നി)
വംഗദേശത്തെ രാജകുമാരിയാണ് ഗൗതമി. കൗരവരുടെ സഹോദരിയായ ദുശ്ശളക്ക് സിന്ധു രാജാവായ ജയദ്രഥനിൽ ജനിച്ച സുരഥനാണ് ഗൗതമിയെ വിവാഹം ചെയ്തത്. മഹത്തായ കൗരവ സാമ്രാജ്യത്തിലെ ഒരേയൊരു രാജകുമാരിയുടെ പുത്രവധു. കുരുക്ഷേത്രയുദ്ധത്തിനു ശേഷം സുരഥനെ മാതാവായ ദുശ്ശള സിന്ധു രാജാവായി വാഴിച്ചു, ആ സമയം ഗൗതമിയായിരുന്നു സിന്ധുവിലെ മഹാറാണിപദവി അലങ്കരിച്ചത്. സുരഥന്റെ മരണശേഷം ഇരുവരുടെയും പുത്രനെയാണ് അർജ്ജുനൻ സഹോദരിയായ ദുശ്ശളയുടെ അപേക്ഷപ്രകാരം സിന്ധു രാജാവായി വാഴിച്ചത്.