ഗ്വെൻ ഡേവിസ്

അമേരിക്കന്‍ എഴുത്തുകാരന്‍

ഗ്വെൻ ഡേവിസ് (ജനനം : മെയ് 11, 1936)  അമേരിക്കൻ നോവലിസ്റ്റ്,  നാടകകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, പത്രപ്രവർത്തകനും കവി എന്നീ നിലകളിലൊക്കെ പ്രശസ്തയാണ്.

ഗ്വെൻ ഡേവിസിൻറേതായി 18 നോവലുകൾ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട കൃതി “ദ പ്രിറ്റൻഡേർസ്” ആണ്.

ആദ്യകാലജീവിതം തിരുത്തുക

ഗ്വെൻ ഡേവിസ് പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗ്ഗിൽ 1936 മെയ്‍ 11 ന് ജനിച്ചു. അവർ വളർന്നത് മൻഹാട്ടണിലെ ന്യൂയോർക്ക് നഗരത്തിലാണ്. മാതാപിതാക്കൾ വിവാഹമോചിതരായിരുന്നു. പിതാവ് റീയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ല്യൂ ഡേവിസായിരുന്നു. ഇദ്ദേഹം 1961 ൽ ടക്സൺ പട്ടണത്തിൻറെ മേയറായിരുന്നിട്ടുണ്ട്. 5 വയസുപ്രായമുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിയുകയും ഇക്കാലത്ത് ഗ്വെൻ സഞ്ചാരജീവിതം ഇഷ്ടപ്പെടുകയും ചെയ്തു. 1954 ൽ പതിനെട്ടുവയസ് പ്രായമുള്ളപ്പോൾ അവർ ബ്രൈൻ മാവ്‍ർ കോളജിൽ പഠനത്തിനു ചേർന്നു. അവിടെനിന്ന് സംഗീതം പഠിക്കുവാനായി പാരീസിലേയ്ക്കുപോകുകയും അവിടെ ഒരു നിശാക്ലബ്ബിൽ പാടുന്ന ജോലി സ്വീകരിക്കുകയും ചെയ്തു. ഐക്യനാടുകളിലേയ്ക്കു തിരിച്ചു വരാനുള്ള മാതാവിൻറെ നിരന്തര അഭ്യർത്ഥനമാനിച്ച് അവർ യു.എസിലേയ്ക്കു തിരിച്ചുവന്നു. അവർ കാലിഫോർണിയയിലേയ്ക്കു താമസം മാറ്റുകയും സംഗീതാലാപനം തുടരുകയും കാലിഫോർണിയയിലെ സാൻ സാൻ ഫ്രാൻസിസ്കോയിലുളള “ദ പർപ്പിൾ ഒനിയൻ” എന്ന ക്ലബ്ബിൽ സംഗീതപരിടാപടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് സാഹിത്യത്തിൽ ഒരു ബിരുദാനന്തരബിരുദവും നേടിയിരുന്നു.     

1950 കളി‍ൽ അവർ ഹോളിവുഡിലെ പല പ്രമുഖരുമായും പരിചയത്തിലാകുകയും ഡെന്നീസ് ഹൂപ്പറെപ്പോലെയുള്ള പലരുമായും അടുത്ത സൌഹൃദത്തിലുമായിരുന്നു. തൻറെ ജീവിതാനുഭവങ്ങളാണ് “നേക്കഡ് ഇൻ ബാബിലോൺ” എന്ന ആദ്യ നോവൽ എഴുതുവാൻ പ്രചോദനമായത്. ഒരു വ്യവസായിയും നിർമ്മാതാവുമായിരുന്ന ഡോൺ മിച്ചലിനെയാണ് അവർ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് മക്കളായിട്ടുള്ളത്.  

ഡേവിസ്‍ തൻറെ എഴുത്ത് തുടർന്നു കൊണ്ടിരിക്കുകയും സ്പെയിൻ, പാരിസ്, റോം, ലണ്ടൻ, വെനീസ്, ന്യൂയോർക്ക്, ഹോളിവുഡ് എന്നിവിടങ്ങളിലേയ്ക്ക് വ്യാപകമായ സഞ്ചാരം നടത്തുകയും ചെയ്തു. ഇന്തോനേഷ്യയിലെ ബാലിയിൽനിന്നു തിരിച്ചെത്തിയതിനുശേഷം ബെവർലി ഹിൽസിനും ന്യൂയോർക്കിനും മദ്ധ്യേ താമസിക്കുന്നു.

പുസ്തകവിവരണം തിരുത്തുക

  • Naked in Babylon, 1960
  • Someone's in the Kitchen with Dinah, 1962
  • The War Babies, 1966
  • Sweet William, 1967
  • The Pretenders, 1969
  • Touching, 1971
  • Kingdom Come, 1972
  • Changes, 1973
  • The Motherland, 1974
  • How to Survive in Suburbia When Your Hearts in the Himalayas, 1976
  • The Aristocrats, 1977
  • Ladies in Waiting, 1979
  • Marriage, 1981
  • Romance, 1983
  • Silk Lady, 1986
  • The Princess and the Pauper: An Erotic Fairy Tale, 1989
  • Jade, 1991
  • Happy at the Bel Air, 1996
  • West of Paradise, 1998
  • Lovesong, 2000
  • Scandal, 2011
  • The Daughter of God, 2012

സിനിമ, ടെലിവിഷൻ രംഗത്തെ എഴുത്തുകൾ തിരുത്തുക

  • "Desperate Intruder," 1983 (TV)
  • "Better Late Than Never," 1982 
  • "What a Way to Go!," 1964
"https://ml.wikipedia.org/w/index.php?title=ഗ്വെൻ_ഡേവിസ്&oldid=2785173" എന്ന താളിൽനിന്ന് ശേഖരിച്ചത്