ദുബായ് നഗരത്തിൽ ദുബായ് ലാൻഡ് എന്ന പ്രദേശത്ത് സംഘടിപ്പിക്കുന്ന വിനോദ കച്ചവട പ്രദർശനമാണ് ഗ്ലോബൽ വില്ലേജ്, ദുബായ് എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിനോദ കച്ചവട പ്രദർശനമാണെന്ന് അവകാശപ്പെടുന്ന ഈ പ്രദർശനത്തിനായി അമ്പതിലധികം രാജ്യങ്ങളിൽ നിന്ന് കച്ചവടക്കാരും കലാകാരന്മാരും വിനോദസഞ്ചാരികളും വരുന്നുണ്ട്. വർഷത്തിൽ 50 ലക്ഷത്തിലധികം സന്ദർശകർ വരുന്ന പ്രദർശന ശാല 17,200,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ വ്യാപിച്ച് കിടക്കുന്നു.

പ്രദർശന സ്ഥലം

തിരുത്തുക

ദുബായ് നഗരത്തിലെ ഷെയ്ക് മുഹമ്മദ് ബിൻ സയിദ് റോഡ്, (E 311); എക്സിറ്റ് 37. ദുബായ് ലാൻഡ് എന്ന പ്രദേശമാണിത്.

പ്രവർത്തനകാലം

തിരുത്തുക

സാധാരണയായി നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്താണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നത്. ആഴ്ച‌യിൽ ഏഴ് ദിവസവും തുറന്ന് പ്രവർത്തിക്കുന്ന വില്ലേജിൽ ചില ദിവസങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്. ശനി മുതൽ ബുധൻ വരെ - 4:00 പിഎം. - 12:00 എഎം. വരെ പ്രവർത്തിക്കുമ്പോൾ വ്യാഴം, വെള്ളി, അവധി ദിവസങ്ങൾ - 4:00 പിഎം. - 01:00 എഎം. വരെ പ്രവർത്തിക്കും.

പാർക്കിംഗ് സ്പേസ്

തിരുത്തുക

18300 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഇതിലും കൂടുതൽ വാഹനങ്ങൾ വരുകയാണെങ്കിൽ, വേറേയും പാർക്കിംഗ് സ്പേസ് ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്ന് സൗജന്യമായി ബസിൽ വില്ലേജിലേക്കും തിരിച്ചും സന്ദർശകരെ എത്തിക്കുന്നതാണ്.

ചരിത്രം

തിരുത്തുക

1996-ൽ കുറച്ച് വില്പന ശാലകളുമായി ദുബായ് നഗരസഭയുടെ എതിർവശത്ത് ദുബായ് ക്രീക്കിൽ ആരംഭിച്ചതാണ്. പിന്നീട് അഞ്ച് വർഷക്കാലത്തോളം വാഫി സിറ്റിയിലെ ഊദ് മേത്ത പ്രദേശത്തായിരുന്നു ഗ്ലോബൽ വില്ലേജ്. ഇപ്പോൾ ദുബായ് ലാൻഡ് എന്ന പ്രദർശന സമുച്ചയത്തിൽ നടക്കുന്നു.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്ലോബൽ_വില്ലേജ്,_ദുബായ്&oldid=3505876" എന്ന താളിൽനിന്ന് ശേഖരിച്ചത്