ഗ്ലോബുലിൻ
ഗ്ലോബുലിൻ. ജന്തുക്കളുടെ ശരീരങ്ങളിൽ കാണപ്പെടുന്ന ഗോളാകൃതിയുള്ള മാംസ്യങ്ങളുടെ (globular proteins) ഒരു കുടുംബമാണ് ഗ്ലോബുലിനുകൾ.ഇവയ്ക്ക് ആൽബുമിനുകളേക്കാൾ തന്മാത്രാ ഭാരമുണ്ട്.ഇവ ശുദ്ധ ജലത്തിൽ ലയിക്കില്ല.എന്നാൽ നേർത്ത ലവണ ലായിനികളിൽ ലയിക്കുന്നു.കരൾ കോശങ്ങളും പ്രതിരോധ വ്യവസ്ഥയുടെ ഭാഗമായ കോശങ്ങളുമാണ് ഗ്ലോബുലിനുകൾ ഉല്പാദിപ്പിക്കുന്നത്.രക്തത്തിലെ മൂന്ന് പ്രധാന പ്രോട്ടീനുകളിൽ ഒന്നാണ് ഗ്ലോബുലിനുകൾ.മനുഷ്യരക്തത്തിലെ ഗ്ലോബുലിന്റെ സാധാരണ അളവ് 2.6-4.6 ഗ്രാം/ഡെസി ലിറ്ററാണ്.