ഗ്രേസിയ ദേലേദ
1926ൽ നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ സാഹിത്യകാരിയാണ് ഗ്രേസിയ ദേലേദ.[1]
ഗ്രേസിയ ദേലേദ | |
---|---|
ജനനം | നുയോറോ, ഇറ്റലി | 27 സെപ്റ്റംബർ 1871
മരണം | 15 ഓഗസ്റ്റ് 1936 റോം, ഇറ്റലി | (പ്രായം 64)
തൊഴിൽ | സാഹിത്യകാരി |
സാഹിത്യ പ്രസ്ഥാനം | യഥാതഥ്യപ്രസ്ഥാനം, Decadence |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം (1926) |
ജീവിതരേഖ
തിരുത്തുക1871 സെപ്റ്റംബർ 27നു ഇറ്റലിയിലെ സാർദീനിയയിലെ നുയോറോയിൽ ജനിച്ചു.[2] ഇവരുടെ പിതാവ് നുയോറോയിലെ മേയറായിരുന്നു. നന്നേ ചെറുപ്പത്തിൽത്തന്നെ സാഹിത്യരചനയിൽ താത്പര്യം കാട്ടിയ ദെലെദയുടെ ആദ്യ നോവലായ "സാൻഗ്വെ സാർദെ" പതിനഞ്ചാം വയസ്സിൽ പ്രസിദ്ധീകരിച്ചു.
സാർദീനിയയിലെ ജനങ്ങളുടെ ജീവിതരീതി, സ്വഭാവത്തിലെ പ്രത്യേകതകൾ, അവിടെ പ്രചാരത്തിലിരുന്ന പരമ്പരാഗത കഥകൾ എന്നിവയെല്ലാം പുറംലോകത്തിന് വ്യക്തമായും ആദർശത്തിന്റെ മേമ്പൊടിയോടെയും കാട്ടിക്കൊടുത്തതിന്റെ പേരിൽ 1926ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ദേലേദയ്ക്കു ലഭിച്ചു.[1]
1936 ആഗസ്റ്റ് 15നു റോമിൽ വച്ച് ഗ്രേസിയ ദേലേദ അന്തരിച്ചു[2].
ദേലേദയുടെ ശബ്ദരേഖ
തിരുത്തുക1926ലെ നോബൽ സമ്മാന വിതരണവേദിയിൽ എത്താൻ കഴിയാതിരുന്ന ഗ്രേസിയ ദേലേദയുടെ റെക്കോർഡ് ചെയ്ത പ്രസംഗം ആ വേദിയിൽ കേൾപ്പിച്ചിരുന്നു. ഇറ്റാലിയൻ ഭാഷയിലുള്ള ആ പ്രഭാഷണത്തിന്റെ ഒരുഭാഗം താഴെ ചേർക്കുന്നു.. 1927ലാണ് ദേലേദ പുരസ്കാരം ഏറ്റുവാങ്ങിയത്[1].