ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തിൽ യൂറ്റാ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Great Basin National Park). 1986ലാണ് ഇത് സ്ഥാപിതമായത്.

ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം
ബ്രിസ്ല്കോൺ പൈൻ മരവും വീലർ മലയും
Map showing the location of ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം
Map showing the location of ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം
Locationവൈറ്റ് പൈൻ കൗണ്ടി, നെവാഡ, യു.എസ്
Nearest cityഎലി, ബേക്കർ, ബോർഡർ
Coordinates39°00′21″N 114°13′11″W / 39.00581°N 114.21969°W / 39.00581; -114.21969
Area77,180 ഏക്കർ (312.3 കി.m2)[1]
Establishedഒക്ടോബർ 27, 1986
Visitors144,846 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
Websiteഗ്രേറ്റ് ബേസിൻ നാഷണൽ പാർക്

ഗ്രേറ്റ് ബേസിനിൽ നിന്നുമാണ് ദേശീയോദ്യാനത്തിന് ഈ പേര് ലഭിച്ചത്. സീറ നെവാഡയ്ക്കും വസാച് മലനിരകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന വരണ്ടതും മലനിരകൾ നിറഞ്ഞതുമായ ഒരു പ്രദേശമാണ് ഗ്രേറ്റ് ബേസിൻ.[3] ലാസ് വെയ്ഗസ് നഗരത്തിൽ നിന്നും 290 മൈൽ (470 കി.മീ) വടക്കാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. 77,180 ഏക്കർ (31,230 ഹെ) ആണ് ഉദ്യാനത്തിന്റെ വിസ്തൃതി.[1]

വളരെ പുരാതനമായ ബ്രിസ്ല്കോൺ പൈൻ മരങ്ങൾക്ക് പ്രസിദ്ധമാണ് ഈ ഉദ്യാനം. വീലർ പീക് മലയുടെ താഴ്വാരത്തുള്ള ലേമാൻ ഗുഹകളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.[4]

  1. 1.0 1.1 "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "NPS Annual Recreation Visits Report". National Park Service. Retrieved 2017-02-09.
  3. "Geology of the South Snake Range". National-park.com Main page. Archived from the original on 2013-09-25. Retrieved 2010-06-01.
  4. "Top 10 Underappreciated Parks". NationalGeographic.com. National Geographic. Retrieved 11 August 2016.