കാനഡയിൽ മുഴുവനായുമുള്ള ഏറ്റവും വലിയ തടാകമാണ് ഗ്രേറ്റ്ബെയർ തടാകം (യു.എസ്.-കാനഡ അതിർത്തിയിലുള്ള സുപ്പീരിയർ തടാകവും ഹ്യൂറൺ തടാകവും ഇതിനേക്കാൾ വലുതാണ്). വലിപ്പത്തിൽ വടക്കേ അമേരിക്കയിലെ നാലാമത്തെയും ലോകത്തിൽ എട്ടാമത്തെയും സ്ഥാനമാണ് ഈ തടാകത്തിന്. കാനഡയിലെ വടക്കുപടിഞ്ഞാറൻ ടെറിറ്ററിയിലാണു തടാകത്തിന്റെ സ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 186 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകത്തിന് 2,719 കിലോമീറ്റർ തീരമുണ്ട്. പ്രതലവിസ്തൃതി 31,153 ച.കി.മീ ആണ്. ശരാശരി ആഴം 72 മീറ്ററും കൂടിയ ആഴം 446 മീറ്ററുമാണ്. 1,14,717 ച.കി.മീ-യോളമാണ് തടാകത്തിന്റെ നീർമറി പ്രദേശം. ഗ്രേറ്റ്ബെയർ, മക്കനീസ് എന്നീ നദികൾ തടാകത്തിലേക്കൊഴുകുന്നു.

ഗ്രേറ്റ്ബെയർ തടാകം
lake map
സ്ഥാനംNorthwest Territories
നിർദ്ദേശാങ്കങ്ങൾ66°N 121°W / 66°N 121°W / 66; -121
Primary outflowsGreat Bear River
Catchment area114,717 കി.m2 (1.23480×1012 sq ft)[1][2]
Basin countriesCanada
ഉപരിതല വിസ്തീർണ്ണം31,153 കി.m2 (3.3533×1011 sq ft)[1][2]
ശരാശരി ആഴം71.7 മീ (235 അടി)[1][2]
പരമാവധി ആഴം446 മീ (1,463 അടി)[1][2]
Water volume2,236 കി.m3 (7.90×1013 cu ft)[1][2]
Residence time124 years[1]
തീരത്തിന്റെ നീളം12,719 കി.മീ (8,920,604 അടി) (plus 824 കി.മീ (512 മൈ) island shoreline)[1][2]
ഉപരിതല ഉയരം186 മീ (610 അടി)
FrozenNovember - July[2]
Islands26 main islands, totaling 759.3 കി.m2 (8.173×109 sq ft) in area[1]
അധിവാസ സ്ഥലങ്ങൾDeline
അവലംബം[1][2]
1 Shore length is not a well-defined measure.
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 Johnson, L. (1975), "Physical and chemical characteristics of Great Bear Lake", J. Fish. Res. Board Can., 32 (11): 1971–1987, doi:10.1139/f75-234 quoted at Great Bear Lake Archived 2011-06-05 at the Wayback Machine. (World Lakes Database)
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 Hebert, Paul (2007), "Great Bear Lake, Northwest Territories", Encyclopedia of Earth, Washington, DC: Environmental Information Coalition, National Council for Science and the Environment, retrieved 2007-12-07
"https://ml.wikipedia.org/w/index.php?title=ഗ്രേറ്റ്ബെയർ_തടാകം&oldid=3630863" എന്ന താളിൽനിന്ന് ശേഖരിച്ചത്