ഗ്രെയ്റ്റ് ഇന്ത്യൻ പെനിൻസുലാ റെയിൽവേ
ഇന്ത്യയിൽ റെയിൽവേ നിർമ്മാണം ആദ്യമായി ആരംഭിച്ച കമ്പനിയാണ് ഗ്രെയ്റ്റ് ഇന്ത്യൻ പെനിൻസുലാ റെയിൽവേ. 1853-ൽ ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി ബോബെ-താന പാതയിൽ ഓടിച്ചത് ഇവരാണ്. തുടർന്ന് മദ്ധ്യ-കിഴക്കൻ-വടക്കൻ ഇന്ത്യയിലൊട്ടാകെ റെയിൽ ശൃംഖലകൾ നിർമ്മിച്ച് തീവണ്ടികൾ ഓടിച്ചിരുന്നതും ഈ കമ്പനിയായിരുന്നു. 1907-ഓടെ റെയിൽവേകളെല്ലാം സർക്കാർ ഏറ്റെടുക്കുന്നതുവരെ ഈ കമ്പനി നിലനിന്നിരുന്നു.
വ്യവസായം | Railways |
---|---|
സ്ഥാപിതം | 1 August 1849 |
നിഷ്‌ക്രിയമായത് | 5 November 1951 |
ആസ്ഥാനം | Bombay , |
സേവന മേഖല(കൾ) | British India |
സേവനങ്ങൾ | Rail transport |
1849 ആഗസ്റ്റ് 1-നാണ് കമ്പനി ബ്രിട്ടീഷ് പർലമെന്റിന്റെ ഒരു നിയമനിർമ്മാണം വഴി നിലവിൽ വന്നത്. തുടർന്ന് അതേ വർഷം ഈ കമ്പനി ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ബോംബെ നഗരപരിസരത്ത് പരീക്ഷണാടിസ്ഥാനത്തിൽ 59 മൈൽ നീളമുള്ള ഒരു റെയിൽ ലൈൻ നിർമ്മിക്കാനും പിന്നിട് അതിനെ ഇന്ത്യയിലെ അന്നത്തെ മറ്റു പ്രസിഡെൻസികളുമായി ബന്ധിപ്പിക്കാനുമുള്ള കരാറിൽ ഏർപ്പെട്ടു. ഇതിന്റെ ആദ്യഭാഗമായ ബോംബേ മുതൽ താന വരെയുള്ള പാതയിലൂടെ 1853-ൽ തീവണ്ടികൾ ഓടിത്തുടങ്ങി. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ തീവണ്ടിപ്പാതയായിരുന്നു അത്. തുടർന്ന് റെയ്ചൂർ വരെ ചെന്ന് മദിരാശിയിൽ നിന്നുള്ള പാതയുമായും, ജബൽപ്പൂരിൽ കൽക്കത്തയിൽ നിന്നുള്ള പാതയുമായും ബോംബേയിൽ നിന്നുള്ള റെയിൽ പാതകൾ കമ്പനി സന്ധിപ്പിച്ചു. ബോംബെയിൽ നിന്ന് അലാഹബാദ് വഴി കൽക്കത്തയിലേക്ക് തുറന്ന ഈ റെയിൽ മാർഗ്ഗം ജൂൽസ് വേർണിന്റെ "എറൗണ്ട് ദി വേൾഡ് ഇൻ എയ്റ്റി ദേയ്സ്" എന്ന ഗ്രന്ഥത്തിന് പ്രചോദനമാകുകയുണ്ടായി. 1925-ൽ ഈ കമ്പനി ബ്രിട്ടീഷ് ഇന്ത്യൻ സർക്കാർ ഏറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം 1951 നവംബർ 5-ന്ന് ഇത് സെന്റ്രൽ റെയിൽവേ ആയി മാറി[1]
അവലംബം
തിരുത്തുക<references>