ഗ്രീൻലീ കൗണ്ടി
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ് ഗ്രീൻലീ. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഇവിടുത്തെ ആകെ ജനസംഖ്യ 8,437 ആയിരുന്നു.[1] അരിസോണയിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുളള കൗണ്ടികളിലൊന്നാണിത്. കൗണ്ടി സീറ്റ് ക്ലിഫ്ടൺ ടൌണിലാണ്.
Greenlee County, Arizona | ||
---|---|---|
| ||
Location in the U.S. state of Arizona | ||
Arizona's location in the U.S. | ||
സ്ഥാപിതം | March 10, 1909 | |
സീറ്റ് | Clifton | |
വലിയ town | Clifton | |
വിസ്തീർണ്ണം | ||
• ആകെ. | 1,848 ച മൈ (4,786 കി.m2) | |
• ഭൂതലം | 1,843 ച മൈ (4,773 കി.m2) | |
• ജലം | 5.3 ച മൈ (14 കി.m2), 0.3% | |
ജനസംഖ്യ (est.) | ||
• (2017) | 9,455 | |
• ജനസാന്ദ്രത | 5.1/sq mi (2/km²) | |
Congressional district | 1st | |
സമയമേഖല | Mountain: UTC-7 | |
Website | www |
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ചെമ്പ് ഖനന പ്രവർത്തന മേഖലയും ലോകത്തിലെ വലിയ ചെമ്പു ഖനികളിലൊന്നുമായ മോറെൻസി മൈൻ ഗ്രീൻലീ കൗണ്ടിയുടെ സമ്പദ്വ്യവസ്ഥയിൽ മേൽക്കോയ്മ പുലർത്തിയിരിക്കുന്നു. 2008 ലെ കണക്ക് പ്രകാരം ഫ്രീപോർട്ട്-മക്മോറാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ ഖനി സമുച്ചയത്തിൽ ഏകദേശം 4,000 തൊഴിലാളികൾ ജോലിചെയ്തിരുന്നു.
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on July 11, 2011. Retrieved May 18, 2014.