ഗ്രാൻഡ്‌ ഹയാത്ത് ഗോവ

ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടൽ

ഇന്ത്യൻ സംസ്ഥാനമായ ഗോവയിലെ ബംബോലിം ബേയിൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ആഡംബര ഹോട്ടലാണ് ഗ്രാൻഡ്‌ ഹയാത്ത് ഗോവ. 1990-ൽ രൂപകൽപന ചെയ്ത ഈ ഹോട്ടലിൻറെ നിർമ്മാണം ആരംഭിച്ചത് 1995-ൽ ഡൈനാമിക്സ് ഗ്രൂപ്പാണ്, അതിനു ശേഷം ഡിബി ഗ്രൂപ്പ് ഉണ്ടാക്കി. രാജ്യത്തുടനീളം റിയൽ എസ്റ്റേറ്റ്‌ രംഗത്തുണ്ടായ മാന്ദ്യത്തെ തുടർന്നു ഹോട്ടലിൻറെ നിർമ്മാണ പ്രവർത്തികൾ കുറച്ചു കാലത്തേക്ക് നിറുത്തിവച്ചിരുന്നു. 2005 അവസാനത്തോടെ ഹോട്ടലിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. 2009 ഡിസംബർ 22-നു ഡിബി ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ഹയാത്ത് ഇന്റർനാഷണൽ ഗ്രൂപ്പുമായി ചേർന്നു ഇന്ത്യയിൽ 5 ഹയാത്ത് ഹോട്ടലുകൾക്കുള്ള ധാരണയിൽ ഒപ്പുവച്ചു.[1] 5500 മില്യൺ ഇന്ത്യൻ രൂപയ്ക്ക് നോർത്ത് ഗോവയിലെ ബംബോലിമിൽ 28 ഏക്കർ സ്ഥലത്താണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ഗോവയിലെ രണ്ടാമത്തെ ഹയാത്ത് ഹോട്ടലായ ഗ്രാൻഡ്‌ ഹയാത്ത് ഹോട്ടലിൽ 312 മുറികളാണ് ഉള്ളത്. വിസ്തീർണ്ണത്തിൻറെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ് ഗോവ. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ്‌ ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. മഹാരാഷ്ട്ര, കർണ്ണാടക എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത്‌ ഈ കൊച്ചു സംസ്ഥാനമാണ്‌.

പനാജിയാണ്‌ ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി വാസ്കോ എന്നു വിളിക്കുന്ന വാസ്കോഡ ഗാമയാണ്‌ ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവൻ നഗരമായ മഡ്ഗാവ് ഇന്നും പോർച്ചുഗീസ് അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ. കിഴക്കിൻറെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്.

ചരിത്രം

തിരുത്തുക

പ്രാദേശിക ഗോവൻ കുടുംബമായ സിനാരിസിൻറെ കൈവശമുണ്ടായിരുന്ന ഈ ഭൂമിയിൽ അനവധി തെങ്ങുകളും മറ്റു വൃക്ഷങ്ങളും ഉണ്ടായിരുന്നു. 1992, 1993 കാലഘട്ടത്തിൽ ഡൈനാമിക്സ് ഗ്രൂപ്പ് തങ്ങളുടെ കമ്പനിയായ ഗോവൻ റിയൽ എസ്റ്റേറ്റ്‌ ആൻഡ്‌ കൺസ്ട്രക്ഷൻ ലിമിറ്റഡ് മുഖാന്തരം ഈ ഭൂമി വാങ്ങി.

1995 പകുതിയോടെ ഹോട്ടലിൻറെ രൂപരേഖ തയ്യാറായി, ഹോട്ടൽ പണിയാനുള്ള അനുമതികളും നേടി. ആ വർഷം തന്നെ ഹോട്ടലിൻറെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. രാജ്യത്തുടനീളം റിയൽ എസ്റ്റേറ്റ്‌ രംഗത്തുണ്ടായ മാന്ദ്യത്തെ തുടർന്നു ഹോട്ടലിൻറെ നിർമ്മാണ പ്രവർത്തികൾ കുറച്ചു കാലത്തേക്ക് നിറുത്തിവച്ചിരുന്നു.[2] 2005 അവസാനത്തോടെ ഹോട്ടലിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിലെ പോർച്ചുഗീസ് രൂപകൽപന പ്രകാരം നിർമിച്ച ഗ്രാൻഡ്‌ ഹയാത്ത് ഗോവ ഹോട്ടൽ രൂപകൽപന ചെയ്തത് ആർക്കിടെക്റ്റ് ചന്ദ്രശേഖർ കനത്കറാണ്.

2010 ജൂലൈ 11-നു ഹോട്ടലിൽ താമസത്തിനുള്ള അനുമതി ലഭിച്ചു, അതോടുകൂടി ഹോട്ടൽ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള എല്ലാ ലൈസെൻസുകളും അനുമതികളും ലഭിച്ചു. ഹോട്ടൽ ഗ്രാൻഡ്‌ ഹയാത്ത് എന്ന പേരിൽ 2011 ഓഗസ്റ്റ്‌ 1-നു ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു.

ഇന്ത്യൻ സംസ്ഥാനമായ ഗോവയിലെ ബംബോലിം ബേയിലാണ് പഞ്ചനക്ഷത്ര ആഡംബര ഹോട്ടലാണ് ഗ്രാൻഡ്‌ ഹയാത്ത് ഗോവ സ്ഥിതിചെയ്യുന്നത്.[3] ഗോവയുടെ തലസ്ഥാനമായ പനാജിയിൽനിന്നും 7 കിലോമീറ്റർ അകലെയാണ് ഗ്രാൻഡ്‌ ഹയാത്ത് ഹോട്ടൽ. ശ്രീ മങ്കേശി ടെമ്പിൾ, നേവൽ ഏവിയേഷൻ മ്യൂസിയം, ദി ബസിലിക്ക ഓഫ് ബോം ജീസസ് എന്നിവ ഹോട്ടലിൻറെ സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

  • ദബോലിം എയർപോർട്ടിൽനിന്നും ഗ്രാൻഡ്‌ ഹയാത്ത് ഗോവ ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 25 കിലോമീറ്റർ (ഏകദേശം 35 മിനിറ്റ്)
  • തിവിം റെയിൽവേ സ്റ്റേഷനിൽനിന്നും ഗ്രാൻഡ്‌ ഹയാത്ത് ഗോവ ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 28 കിലോമീറ്റർ (ഏകദേശം 40 മിനിറ്റ്)

അവാർഡുകൾ

തിരുത്തുക

2011-ൽ പ്രവർത്തനം ആരംഭിച്ച ഗ്രാൻഡ്‌ ഹയാത്ത് ഗോവ ഹോട്ടൽ ഇതിനോടകം തന്നെ ഒരുപാട് ഹോട്ടൽ അവാർഡുകൾ നേടിയിട്ടുണ്ട്. ഗ്രാൻഡ്‌ ഹയാത്ത് ഗോവ ഹോട്ടലിനു ലഭിച്ച അവാർഡുകളിൽ ഇവയും ഉൾപ്പെടുന്നു: [4]

  • 2014 ചുൽഹ - ബെസ്റ്റ് ഇന്ത്യൻ റസ്റ്റോറന്റ് – ടൈംസ് ഫുഡ്‌ അവാർഡ്‌സ്, 2014 ദി ഡൈനിങ്ങ്‌ റൂം – ബെസ്റ്റ് ഓൾ ഡേ ഡൈനിങ്ങ്‌ / കോഫീ ഷോപ്പ് - ടൈംസ് ഫുഡ്‌ അവാർഡ്‌സ്,
  • 2013 ബെസ്റ്റ് ലക്ഷ്വറി ഫാമിലി ഹോട്ടൽ - വേൾഡ് ലക്ഷ്വറി ഹോട്ടൽ അവാർഡ്‌സ്, 2013 ടോപ്‌ 25 പ്രസിഡൻഷ്യൽ സ്യൂട്ട്സ് ഇൻ ഇന്ത്യ – ട്രാവൽ & ലെഷർ മാഗസിൻ,
  • 2013 ചുൽഹ - ബെസ്റ്റ് ഇന്ത്യൻ റസ്റ്റോറന്റ് – ടൈംസ് ഫുഡ്‌ അവാർഡ്‌സ്,
  • 2013 ദി വെരാന്ത – ബെസ്റ്റ് ഗ്രിൽ റസ്റ്റോറന്റ് – – ടൈംസ് ഫുഡ്‌ അവാർഡ്‌സ്,
  • 2013 ദി ഡൈനിങ്ങ്‌ റൂം – ബെസ്റ്റ് ഓൾ ഡേ ഡൈനിങ്ങ്‌ / കോഫീ ഷോപ്പ് - ടൈംസ് ഫുഡ്‌ അവാർഡ്‌സ്,
  • 2013 ബെസ്റ്റ് ഇന്റർനാഷണൽ ഹോട്ടൽ - ബിസിനസ്‌ ഗോവ അവാർഡ്‌സ് ഫോർ കോർപറേറ്റ് എക്സലൻസ്.
  1. "Company Overview of DB Hospitality Pvt., Ltd". bloomberg.com. Retrieved 27 February 2016.
  2. "DB group restructuring hits Hyatt projects". business-standard.com. Retrieved 3 December 2012.
  3. "About Grand Hyatt Goa". cleartrip.com. Retrieved 27 February 2016.
  4. "Grand Hyatt Goa Awards". goa.grand.hyatt.com. Archived from the original on 2016-03-27. Retrieved 27 February 2016.
"https://ml.wikipedia.org/w/index.php?title=ഗ്രാൻഡ്‌_ഹയാത്ത്_ഗോവ&oldid=3803985" എന്ന താളിൽനിന്ന് ശേഖരിച്ചത്