കരയാമ്പൂ

(ഗ്രാമ്പു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മിർട്ടേസീ കുടുംബത്തിലെ ഒരു വൃക്ഷമായ സൈസീജിയം അരോമാറ്റിക്കം എന്ന മരത്തിന്റെ പൂമൊട്ട് ഉണക്കിയെടുക്കുന്ന ഒരു സുഗന്ധദ്രവ്യമാണ്‌ ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഇംഗ്ലീഷ്: Clove. കരയാമ്പൂ എണ്ണ ഇതിൽ നിന്നാണ്‌ വേർതിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്‌. ഇന്ത്യയിൽ കേരളത്തിലും, ചെന്നൈയിലും മാത്രമാണു ഗ്രാമ്പൂ കൃഷിയുള്ളത്.[അവലംബം ആവശ്യമാണ്] ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യ വൃക്ഷത്തിലൊന്നാണിത്.

Clove
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മിർട്ടേൽസ്
Family: മൈർട്ടേസീ
Genus: Syzygium
Species:
S. aromaticum
Binomial name
Syzygium aromaticum
(L.) Merrill & Perry
Synonyms[1]
  • Caryophyllus aromaticus L.
  • Eugenia aromatica (L.) Baill.
  • Eugenia caryophyllata Thunb.
  • Eugenia caryophyllus (Spreng.) Bullock & S. G. Harrison

പേരിനു പിന്നിൽ

തിരുത്തുക

ആണി എന്നർത്ഥം വരുന്ന 'ക്ളൗ' (Clou) എന്ന ഫ്രഞ്ചുവാക്കിൽ നിന്നാണു ക്ളോവ് എന്ന ആംഗലേയ നാമം ഇതിന്നു ലഭിച്ചത്.

ചരിത്രം

തിരുത്തുക

പുരാതനകാലം മുതൽക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന്‌ മുൻപുള്ള ദശകങ്ങളിൽ കേരളത്തിൽ നിന്ന് കുരുമുളകിനോടോപ്പം കയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളിൽ കരയാമ്പൂവും ഉൾപ്പെടുന്നു. പല്ല് വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുർ‌വേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.[അവലംബം ആവശ്യമാണ്]

രസാദി ഗുണങ്ങൾ

തിരുത്തുക
  • രസം :തിക്തം, കടു
  • ഗുണം :ലഘു, തീക്ഷ്ണം, സ്നിഗ്ധം
  • വീര്യം :ശീതം
  • വിപാകം :കടു[2]

[3]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

പൂമൊട്ട്, ഇല, കായ്, തൊലി, വേര്[2]

ചിത്രങ്ങൾ

തിരുത്തുക
 
ഉണങ്ങിയ ഗ്രാമ്പൂ മൊട്ട്
 
ഗ്രാമ്പൂ വിരിഞ്ഞത്
  1. Syzygium aromaticum (L.) Merr. & L. M. Perry in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on June 9, 2011.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. പല്ലുവേണ്ടി ഗ്രാമ്പൂ എണ്ണ
"https://ml.wikipedia.org/w/index.php?title=കരയാമ്പൂ&oldid=3773287" എന്ന താളിൽനിന്ന് ശേഖരിച്ചത്