ഗ്രാന്റ് ക്രെംലിൻ കൊട്ടാരം

സാർ ചക്രവർത്തിമാരുടെ താമസസ്ഥലമായിരുന്നു മോസ്കോവിൽ സ്ഥിതി ചെയ്യുന്ന ഗ്രാന്റ് ക്രെം‌ലിൻ കൊട്ടാരം.റഷ്യൻ ,ബൈസാന്റിയൻ, നിർമ്മാണ വൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമാണ് ഈ കൊട്ടാരം.1837-1951 കാലഘട്ടങ്ങളിലാണ് ഇത് നിർമ്മിച്ചത്.കോൺസ്റ്റന്റിൻ തോണിന്റെ നേതൃത്വത്തിലുള്ള ശില്പികളാണ് ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിനു പിന്നിൽ.
125 മീറ്റർ നീളവും 47 മീറ്റർ ഉയരവുമുള്ള കൊട്ടാരം 25000 ചതുരശ്ര മീറ്ററിൽ സ്ഥിതിചെയ്യുന്നു.ഉൾഭാഗത്ത് ചതുരാകൃതിയിലുള്ള മുറ്റമുള്ള ഈ കൊട്ടാരത്തിന് രണ്ടു നിലകളാണ്.രണ്ടാം നിലയിൽ രണ്ടു നിരകളിലായാണ്‌ ജനലുകൾ പിടിപ്പിച്ചിരിക്കുന്നത്.സെന്റ് ജോർജ്ജ്, വ്ലാദിമർ, അലക്സാണ്ടർ , ആൻഡ്രൂ , കാതറിൻ എന്നീ റഷ്യൻ ചക്രവർത്തിമാരുടെ പേരുകളീലുള്ള അഞ്ച് സ്വീകരണ മുറികൾ കൊട്ടാരത്തിലുണ്ട്.ഗവണ്മെന്റിന്റെ ഔദ്യോഗിക ആഘോഷങ്ങൾക്ക് വേദിയായി ജോർജ്ജ് വിസ്കിഹാൾ ഉപയോഗിക്കുന്നു.

Grand Kremlin Palace
Большой Кремлёвский дворец
View from across the Moskva River
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിRussian Revival, Byzantine Revival
സ്ഥാനംMoscow,  റഷ്യ
നിർദ്ദേശാങ്കം55°45′00″N 37°36′57″E / 55.75°N 37.6158°E / 55.75; 37.6158
നിർമ്മാണം ആരംഭിച്ച ദിവസം1837
പദ്ധതി അവസാനിച്ച ദിവസം1849
ഉയരം47 m
സാങ്കേതിക വിവരങ്ങൾ
തറ വിസ്തീർണ്ണം25,000 sq. m
  • മാതൃഭൂമി ഹരിശ്രീ 2006 മേയ്.