ഗ്രാനഡ എമിറേറ്റ്
മധ്യകാലഘട്ടത്തിൽ ദക്ഷിണ ഐബീരിയയിൽ നിലനിന്നിരുന്ന ഒരു മുസ്‌ലിം ഭരണകൂടമായിരുന്നു ഗ്രാനഡ എമിറേറ്റ് ( അറബി: إمارة غرﻧﺎﻃﺔ ) അഥവാ നാസ്രിഡ് ഭരണകൂടം. പടിഞ്ഞാറൻ യൂറോപ്പിലെ അവസാനത്തെ സ്വതന്ത്ര മുസ്‌ലിം ഭരണകൂടമായിരുന്നു ഗ്രാനഡ.[1]
ചരിത്രം
തിരുത്തുകമുസ്ലിംകളുടെ സാന്നിദ്ധ്യം എട്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ ഉപദ്വീപിലുണ്ടായിരുന്നു. അൽ അന്തലൂസ് എന്ന പേരിലാണ് ഉപദ്വീപ് അറബികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഒരു ഘട്ടത്തിൽ ഉപദ്വീപ് മുഴുവനായും ഇന്നത്തെ ഫ്രാൻസിന്റെ ദക്ഷിണഭാഗവും[2] ഇവരുടെ നിയന്ത്രണത്തിൽ വന്നിരുന്നു. ഒൻപത്, പത്ത് നൂറ്റാണ്ടുകളിലായി കൊർദോവ ഖിലാഫത്തിന് കീഴിൽ നിലനിന്ന ഈ മേഖല, അന്ന് യൂറോപ്പിലെ ഏറ്റവും വികസിതവും മുന്നിട്ടുനിൽക്കുന്നതുമായ പ്രദേശങ്ങളിലൊന്നായിരുന്നു.
വടക്കുള്ള ക്രിസ്ത്യൻ രാജ്യങ്ങളുമായി സംഘർഷം പതിവായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഭ്യന്തരസംഘർഷങ്ങളാൽ വിവിധ നാട്ടുരാജ്യങ്ങളായി കൊർദോവ ഖിലാഫത്ത് വിഭജിക്കപ്പെട്ടതോടെ നൂറ്റാണ്ടുകൾ നീണ്ട ക്രിസ്ത്യൻ റികോൺക്വിസ്റ്റ അനായാസമാവുകയും 1492-ൽ പൂർത്തിയാവുകയും ചെയ്തു. ഗ്രാനഡ എമിറേറ്റ് ആണ് ഏറ്റവും അവസാനമായി കീഴടക്കപ്പെട്ടത്.
രൂപീകരണം
തിരുത്തുകകൊർദോവ ഖിലാഫത്ത് 1236-ൽ കീഴടക്കപ്പെട്ടതോടെ കാസ്റ്റിൽ രാജാവായ ഫെർഡിനന്റ് മൂന്നാമനോടൊപ്പം സഖ്യത്തിലായ മുഹമ്മദ് ഇബ്ൻ നസർ, ഗ്രാനഡയെ സാമന്തരാജ്യമാക്കി നിലനിർത്തുകയായിരുന്നു. കാസ്റ്റിൽ രാജ്യത്തിന് നൽകാനുള്ള കപ്പം സ്വർണ്ണമായാണ് നൽകിവന്നത്. 250 വർഷത്തോളം ഇതേ നില തുടർന്നുവന്നു. സൈനികമായുള്ള സഹായവും ഇവർ കാസ്റ്റിൽ രാജ്യത്തിന് നൽകി വന്നു. തമ്മിലുള്ള ബന്ധം പലപ്പോഴും മോശമായിക്കൊണ്ടിരുന്നെങ്കിലും ഭൂമിശാസ്ത്രപരമായ ഗ്രാനഡയുടെ സ്ഥാനവും വാണിജ്യപരവുമായുള്ള മേധാവിത്തവും[3] കാരണം നിലനിൽപ്പിന് ഭീഷണി ഉയർന്നിരുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗൽ നേരിട്ട് ആഫ്രിക്കയുമായി വ്യാപാരത്തിലേർപ്പെട്ട് തുടങ്ങിയതോടെയാണ് ഗ്രാനഡയുടെ വ്യാപാരക്കുത്തക തകരുന്നത്.
ഗ്രാനഡ ക്രമേണ ഒരു വ്യാപാരകേന്ദ്രമായി വികസിച്ചുവന്നു. ഉത്തരാഫ്രിക്കയും അതുവഴി മറ്റ് ആഫ്രിക്കൻ പ്രദേശങ്ങളുമായുള്ള യൂറോപ്പിന്റെ വ്യാപാരം ഗ്രാനഡ വഴിയാണ് നടന്നുവന്നത്. ക്രിസ്ത്യൻ റികോൺക്വിസ്റ്റ മൂലം അഭയാർത്ഥികളായി വരുന്നവർ ഇവിടെ കഴിഞ്ഞുവന്നു. യൂറോപ്പിലെ ജനസംഖ്യാടിസ്ഥാനത്തിലെ ഏറ്റവും വലിയ ഒരു നഗരമായി മദീന ഗ്രാനഡ മാറി[4][5]. ഇതിനൊക്കെ ഇടയിലും ആഭ്യന്തരഛിദ്രതകൾ ശക്തമായിത്തന്നെ തുടർന്നു വന്നു. അതിർത്തിയിൽ നിന്നാണെങ്കിൽ കാസ്റ്റിൽ സാമ്രാജ്യം പ്രദേശങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയും ചെയ്തു.
ഗ്രാനഡയുടെ പതനം
തിരുത്തുക1481-ൽ ഗ്രാനഡ, കാസ്റ്റിൽ പ്രദേശമായ സഹാറക്ക് നേരെ സൈനികനീക്കം നടത്തിയിരുന്നു. ഇത് ഒരുപാട് നീണ്ടുനിന്ന ഒരു യുദ്ധത്തിന് വഴിയൊരുക്കി. ഇതോടെ 1482-ൽ ഗ്രാനഡ യുദ്ധം ആരംഭിച്ചു[6]. ഫെബ്രുവരിയിൽ ക്രിസ്ത്യൻ സേന അൽഹമ ഡി ഗ്രാനഡ എന്ന പ്രദേശം പിടിച്ചടക്കിക്കൊണ്ടായിരുന്നു ഒരു ദശാബ്ദം നീണ്ട ഗ്രാനഡ യുദ്ധത്തിന്റെ തുടക്കം. പോരാളികളെ നൽകിയിരുന്നത് കാസ്റ്റിലിലെ പ്രഭുക്കന്മാർ, പ്രദേശങ്ങൾ, സാന്ത ഹെർമൻദാദ് തുടങ്ങിയവരായിരുന്നു. സ്വിസ്സ് കൂലിപ്പടയാളികളും അവരോട് ചേർന്നു.[7] കത്തോലിക്കാസഭ മറ്റ് ക്രിസ്ത്യൻ രാജ്യങ്ങളെ ഇതോടൊപ്പം ചേരാനായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ അഭ്യന്തരയുദ്ധം കൂടിയായതോടെ ക്രിസ്ത്യൻ സേനക്ക് കാര്യങ്ങൾ എളുപ്പമായി. 1491-ൽ ഗ്രാനഡ നഗരം ഉപരോധിക്കപ്പെട്ടതോടെ മുഹമ്മദ് പന്ത്രണ്ടാമൻ ഗ്രാനഡ ഉടമ്പടി പ്രകാരം കാത്തലിക് രാജാക്കന്മാർ എന്നറിയപ്പെട്ട ഫെർഡിനന്റിനും ഇസബെല്ലക്കും അധികാരം കൈമാറി.
ഗ്രാനഡയിലെ സുൽത്താൻമാരുടെ പട്ടിക
തിരുത്തുകവർഷങ്ങൾ | ഭരണാധികാരി |
---|---|
1238-1272 | മുഹമ്മദ് ഒന്നാമൻ ഇബ്നു നാസർ |
1273-1302 | മുഹമ്മദ് രണ്ടാമൻ അൽ-ഫഖിഹ് |
1302-1309 | മുഹമ്മദ് മൂന്നാമൻ |
1309-1314 | നസർ |
1314-1325 | ഇസ്മായിൽ ഒന്നാമൻ |
1325-1333 | മുഹമ്മദ് നാലാമൻ |
1333-1354 | യൂസഫ് ഒന്നാമൻ |
1354-1359 | മുഹമ്മദ് അഞ്ചാമൻ |
1359-1360 | ഇസ്മായിൽ രണ്ടാമൻ |
1360-1362 | മുഹമ്മദ് ആറാമൻ |
1362-1391 | മുഹമ്മദ് അഞ്ചാമൻ |
1391-1392 | യൂസഫ് രണ്ടാമൻ |
1392-1408 | മുഹമ്മദ് ഏഴാമൻ |
1408-1417 | യൂസഫ് മൂന്നാമൻ |
1417-1419 | മുഹമ്മദ് എട്ടാമൻ |
1419-1427 | മുഹമ്മദ് ഒൻപതാമൻ |
1427-1429 | മുഹമ്മദ് എട്ടാമൻ |
1430-1431 | മുഹമ്മദ് ഒൻപതാമൻ |
1432-1432 | യൂസഫ് നാലാമൻ |
1432-1445 | മുഹമ്മദ് ഒൻപതാമൻ |
1445-1446 | യൂസഫ് അഞ്ചാമൻ |
1446-1448 | മുഹമ്മദ് പത്താമൻ |
1448-1453 | മുഹമ്മദ് ഒൻപതാമൻ |
1453-1454 | മുഹമ്മദ് പതിനൊന്നാമൻ |
1454-1461 | സഅദ് |
1462-1463 | യൂസഫ് അഞ്ചാമൻ |
1464-1482 | അലി അബുൽ ഹസൻ |
1482-1483 | മുഹമ്മദ് പന്ത്രണ്ടാമൻ അബു അബ്ദല്ല |
1483-1485 | അലി അബുൽ ഹസൻ |
1485-1486 | മുഹമ്മദ് പന്ത്രണ്ടാമൻ അബു അബ്ദല്ല |
1486-1492 | മുഹമ്മദ് പന്ത്രണ്ടാമൻ അബു അബ്ദല്ല |
അവലംബം
തിരുത്തുക- ↑ Miranda 1970, p. 429.
- ↑ Fernando Luis Corral (2009).
- ↑ Arrighi, Giovanni (2010). The Long Twentieth Century. Verso. p. 120. ISBN 978-1-84467-304-9.
- ↑ "Minaret of San Juan De Los Reyes and Mosque of The Conversos". legadonazari.blogspot.com. Retrieved 18 October 2018.
- ↑ Granada- The Last Refuge of Muslims in Spain by Salah Zaimeche
- ↑ Barton, Simon (2004). A History of Spain. Palgrave Macmillan. p. 103. ISBN 978-0-230-20012-8.
- ↑ Barton, Simon (2004). History of Spain. Palgrave Macmillan. p. 104. ISBN 978-0-230-20012-8.
ഉദ്ധരിച്ച കൃതികൾ
തിരുത്തുക- Miranda, Ambroxio Huici (1970). "The Iberian Peninsula and Sicily". In Holt, P.M; Lambton, Ann K.S.; Lewis, Bernard (eds.). The Cambridge History of Islam. Vol. Vol. 2A. Cambridge University Press.
{{cite book}}
:|volume=
has extra text (help) - Nicolle, David; McBride, Angus (2001). The Moors & The Islamic West. 7th–15th Centuries AD. Oxford: Osprey Publishing. ISBN 1-85532-964-6.
- O'Callaghan, Joseph F. (2011). The Gibraltar Crusade: Castile and the Battle for the Strait. Philadelphia: University of Pennsylvania Press. ISBN 978-0-8122-0463-6.
വായനയ്ക്കായി
തിരുത്തുക- Watt, W. Montgomery (1965). A History of Islamic Spain. Edinburgh University Press. ISBN 0-7486-0847-8.
- Arié, Rachel (1990). L'Espagne musulmane au Temps des Nasrides (1232–1492) (in ഫ്രഞ്ച്) (2nd ed.). De Boccard. ISBN 2-7018-0052-8.
- Bueno, Francisco (2004). Los Reyes de la Alhambra. Entre la historia y la leyenda (in സ്‌പാനിഷ്). Miguel Sánchez. ISBN 84-7169-082-9.
- Cortés Peña, Antonio Luis; Vincent, Bernard (1983–1987). Historia de Granada. 4 vols (in സ്‌പാനിഷ്). Editorial Don Quijote.
- Cristobal Torrez Delgado (1982). El Reino Nazari de Granada (in സ്‌പാനിഷ്).
- Fernández Puertas, Antonio (1997). The Alhambra. Vol 1. From the Ninth Century to Yusuf I (1354). Saqi Books. ISBN 0-86356-466-6.
- Fernández Puertas, Antonio (1997). The Alhambra. Vol. 2. (1354–1391). Saqi Books. ISBN 0-86356-467-4.
- Harvey, Leonard Patrick (1992). Islamic Spain 1250 to 1500. University of Chicago Press. ISBN 0-226-31962-8.
- Kennedy, Hugh (1996). Muslim Spain and Portugal: A Political History of al-Andalus. Longman.
- O'Callaghan, Joseph F. The Last Crusade in the West: Castile and the Conquest of Granada. University of Pennsylvania Press.