ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ്ങ്
എഞ്ചിനീയറിങ് സയൻസിൽ ഉപരിപഠനത്തിനു ആൾക്കാരെ തിരഞ്ഞെടുക്കാൻ വേണ്ടി നടത്തുന്ന പരീക്ഷയാണ് ഗേറ്റ് അഥവാ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ്ങ്. മാനവവിഭവശേഷി മന്ത്രാലയത്തിനു വേണ്ടി ഏഴ് ഐഐടികളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻസും മാറിമാറിയാണ് പരീക്ഷ നടത്തുന്നത്. 1984 മുതൽ ബിരുദവിദ്യാർത്ഥികളുടെ വിഷയത്തിലെ അഭിരുചി പരിശോദിക്കാനായി ഈ പരീക്ഷ നടത്തുന്നുണ്ട്. 2015 മുതൽ മൂന്ന് വർഷത്തെ സാധുതയാണ് പരീക്ഷയ്ക്കുള്ളത്.