അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ് ഗ്രഹാം കൗണ്ടി. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഇവിടുത്തെ ആകെ ജനസംഖ്യ 37,220 ആയിരുന്നു.[1] ഇത് അരിസോണയിലെ മൂന്നാമത്തെ ഏറ്റവും കുറവു ജനസംഖ്യയുള്ള കൗണ്ടിയാണ്. കൗണ്ടി സീറ്റ് സാഫ്ഫോർഡ് നഗരത്തിലാണ്.[2] ഗ്രഹാം കൗണ്ടി സാഫ്ഫോർഡ്, AZ മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുന്നു.

ഗ്രഹാം കൗണ്ടി, അരിസോണ
Graham County Courthouse in Safford
Map of അരിസോണ highlighting ഗ്രഹാം കൗണ്ടി
Location in the U.S. state of അരിസോണ
Map of the United States highlighting അരിസോണ
അരിസോണ's location in the U.S.
സ്ഥാപിതംMarch 10, 1881
സീറ്റ്Safford
വലിയ പട്ടണംSafford
വിസ്തീർണ്ണം
 • ആകെ.4,641 ച മൈ (12,020 കി.m2)
 • ഭൂതലം4,623 ച മൈ (11,974 കി.m2)
 • ജലം19 ച മൈ (49 കി.m2), 0.4%
ജനസംഖ്യ (est.)
 • (2017)37,466
 • ജനസാന്ദ്രത8.2/sq mi (3/km²)
Congressional district1st
സമയമേഖലMountain: UTC-7/-6
Websitewww.graham.az.gov

ഈസ്റ്റേൺ അരിസോണ കോളേജ്, ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ദൂരദർശിനികളിൽ ഒന്നു സ്ഥാപിച്ചിരിക്കുന്ന മൗണ്ട് ഗ്രഹാം ഇന്റർനാഷണൽ ഒബ്സർവേറ്ററി എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങള്‌‍ ഈ കൌണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്. അരിസോണ സാൽസ ട്രയൽ സ്ഥിതിചെയ്യുന്നതും വാർഷിക സാൽസ ഫെസ്റ്റ് നടക്കാറുള്ളതും ഈ കൗണ്ടിയിലാണ്.[3] സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷന്റെ ഭാഗം ഗ്രാം കൗണ്ടിയിൽ ഉൾപ്പെടുന്നു.

  1. "State & County QuickFacts". United States Census Bureau. Archived from the original on July 10, 2011. Retrieved May 18, 2014.
  2. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-14. Retrieved 2018-08-12.
"https://ml.wikipedia.org/w/index.php?title=ഗ്രഹാം_കൗണ്ടി&oldid=3803970" എന്ന താളിൽനിന്ന് ശേഖരിച്ചത്