ഒരു ഗ്രഹത്തിൽ നിന്നും പ്രതിഫലിക്കപ്പെടുന്ന സൂര്യപ്രകാശം പ്രസ്തുത ഉപഗ്രഹത്തിന്റെ ഉപഗ്രഹങ്ങളുടെ ഏതെങ്കിലും ഇരുണ്ട ഭാഗത്തെ പ്രകാശിപ്പിക്കുന്ന പ്രതിഭാസമാണ് ഗ്രഹതിളക്കം. ഉപഗ്രഹത്തിന്റെ ഇരുണ്ടഭാഗത്ത് വിളറിയപ്രകാശം വന്ന് തട്ടുന്നതാണ് കാരണം.ഗ്രഹതിളക്കത്തിന്റെ ഏറ്റവും നല്ല ഉദാഹരണം ഭൗമത്തിളക്കം ആണ്.പൂർണ്ണചന്ദ്രൻ അല്ലാത്ത സമയങ്ങളിൽ ചന്ദ്രക്കലയിൽ ഈ തിളക്കം കാണാവുന്നതാണ്. സൗരയൂഥത്തിൽ എവിടെനിന്നും ഈ കാഴ്ച നിരീക്ഷിക്കാൻ സാധിക്കും.

ഭൗമത്തിളക്കം

തിരുത്തുക
 
ഭൗമത്തിളക്കം

ഭൂമിയിൽ നിന്നും പ്രതിഫലിച്ച പ്രകാശം ചന്ദ്രന്റെ ഇരുണ്ടഭാഗത്ത് പതിക്കുമ്പോഴാണ് ഭൗമത്തിളക്കം പ്രത്യക്ഷമാവുന്നത്.അമാവാസിക്ക് തൊട്ടുമുൻപോ ശേഷമോ ഭൗമത്തിളക്കം കാണാം. ഭൂമിയിൽ നിന്നും പ്രതിഫലിക്കപ്പെട്ട സൂര്യപ്രകാശം ചന്ദ്രന്റെ ഇരുണ്ട ഉപരിതലത്തിലെത്തുന്നു. ആ ഭാഗം പതുക്കെ പ്രകാശിക്കുകയും ചന്ദ്രവലയം മങ്ങിയവെളിച്ചത്തിൽ ദൃശ്യമാവുകയും ചെയ്യുന്നു.

ഭൂമിയു ചന്ദ്രനും സൂര്യപ്രകാശത്തെ പ്രതിഫലിപിക്കും എന്ന് മനസ്സിലാക്കിയ ലിയനാർഡോ ഡാ വിൻ‌ചി ഈ പ്രതിഭാസം 1500കളുടെ ആരംഭത്തിൽ വിശദീകരിച്ചിരുന്നു.പ്രകാശം ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കും തിരിച്ച് ഭൂമിയിലേക്കും പ്രതിഫലിക്കുന്നു.


"https://ml.wikipedia.org/w/index.php?title=ഗ്രഹത്തിളക്കം&oldid=3630789" എന്ന താളിൽനിന്ന് ശേഖരിച്ചത്