ഗ്രമാത്തിക്കാ മലബാറിക്കാ പോർച്ചുഗീസ്'

ഡോ. ജോൺ ബാപ്റ്റിസ് ആ സാങ്താ തെരേസ (1873-1950) രചിച്ച ഹസ്തലിഖിത ഗ്രന്ഥമാണ് ഗ്രമാത്തിക്കാ മലബാറിക്കാ പോർച്ചുഗീസ്. ഈ ഗ്രന്ഥം BOR/IND/27 എന്ന നമ്പറായി വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു. സുറിയാനി അക്ഷരം കാണുന്ന ഏക മിഷണറിവ്യാകരണമാണിത്. സുറിയാനി ഭാഷയറിയാവുന്നവരെയും പരിഗണിച്ചാണ് ആ ഭാഷയിലും മലയാളപദങ്ങൾ ലിപിമാറ്റം നടത്തിയത്.

മലയാള - ലിപികളിലല്ല ഇതിന്റെ രചന. റോമൻ ലിപികളിലേക്കു മലയാളം പരിവർത്തനം ചെയ്ത് സുറിയാനിഭാഷയിലും പോർച്ചുഗീസ്മാഷയിലും അർത്ഥം കൊടുത്തിരിക്കുന്നു. ഇതിൽ. 270 പേജുണ്ട്. ആഞ്ചലോ ഫ്രാൻസിസിനെപ്പോലെ സംഭാഷണഭാഷയുടെ വ്യാകരണമെഴുതാനാണ് ജോൺ ബാപ്റ്റിസ് മെത്രാനും ശ്രമിച്ചത്. മലയാളം വാക്കുകളുടെ ലിപ്യന്തരണം ലത്തീൻ - പോർട്ടുഗീസ് ഭാഷകളിലുണ്ട്. മറ്റു മിഷണറീവ്യാകരണങ്ങളിൽ നിന്നു ഭിന്നമായി ഗണിതശാസ്ത്രസംഖ്യാനാമങ്ങളും ഇതിൽ കാണിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക