ഗ്രബ് സ്ട്രീറ്റ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പത്തൊൻപതാം നൂറ്റാണ്ടിൻറെ ആരംഭം വരെ, ലണ്ടനിലെ ദരി്ദ്രമായ മൂർസ്ഫീൽഡ് പ്രദേശത്തെ ഒരു തെരുവായിരുന്നു ഗ്രബ് സ്ട്രീറ്റ്. പതിനെട്ട്, പത്തൊൻപത് നൂറ്റാണ്ടുകളിൽ സാഹിത്യരംഗത്തിൻറെയും പത്രപ്രവർത്തനത്തിൻറെയും പ്രാന്തസ്ഥാനങ്ങളിൽ ജീവിതം കഴിച്ചുകൂട്ടിയ ദരിദ്രനാരായണൻമാരായ സാഹിത്യ കുതുകികളുടെയും ചെറുകിട പ്രസാധകരുടെയും പുസ്തക വിൽപ്പനക്കാരുടെയും സങ്കേതമെന്ന നിലയിൽ ഈ തെരുവ് പ്രസിദ്ധമായിരുന്നു.