ഗ്രഫിറ്റി
ഒരു പൊതു സ്ഥലത്ത് അനുവാദമില്ലാതെ നിയമവിരുദ്ധമായി വരയ്ക്കുന്നതോ കുത്തിക്കുറിക്കുന്നതോ കോറുന്നതോ സ്പ്രേ ചെയ്യുന്നതോ ആയ ചിത്രങ്ങളേയോ എഴുത്തുകളേയോ ആണു ഗ്രഫിറ്റി [1]എന്നു പറയുന്നത്. ഒരു ലളിതമായ എഴുതപ്പെട്ട വാക്കുകൾ തുടങ്ങി ഭിത്തിയിൽ വളരെ വിപുലമായി നന്നായി വരച്ച ചുവർചിത്രങ്ങളും ഗ്രാഫിറ്റിയിൽ ഉൾപ്പെടുന്നു. പ്രാചീന കാലങ്ങളിൽ മനുഷ്യൻ വരയ്ക്കാൻ തുടങ്ങിയ നാൾ മുതൽ തന്നെ പ്രാചീന ഈജിപ്റ്റിലും ഗ്രീസിലും റോമാ സാമ്രാജ്യത്തിലും വരെ ഇതു നിലനിന്നതായി ഉദാഹരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആധുനിക കാലത്ത്, പെയിന്റ് (പ്രത്യേകിച്ചും സ്പ്രേ പെയിന്റ്), മാർക്കർ പേനകൾ എന്നിവയാണിവ വരയ്ക്കാൻ സാധാരണ ഉപയോഗിച്ചു വരുന്നത്. ഉടമസ്ഥന്റെ അനുവാദമില്ലാതെ അയാളുടെ സ്ഥലത്തോ ഭിത്തിലോ വരച്ചുവരുന്ന ഗ്രഫിറ്റിയെ വൈകൃതമായും നശീകരണപ്രവർത്തനമായും കണക്കാക്കി കുറ്റകൃത്യമായി കണക്കാക്കിയിട്ടുണ്ട്.
ഗ്രഫിറ്റി എന്ന വാക്കിന്റെ ഉദ്ഭവം.തിരുത്തുക
കൊറിയിടൽ ("scratched") എന്നർത്ഥം വരുന്ന ഗ്രഫിയാറ്റോ ("graffiato ") എന്ന ഇറ്റാലിയൻ പദത്തിൽ നിന്നാകാം ഗ്രഫിറ്റി എന്ന വാക്ക് ഉദ്ഭവിച്ചത്. പണ്ടുകാലത്ത് ഭിത്തികളിൽ മൂർച്ചയുള്ള സാധനങ്ങൾ ഉപയോഗിച്ച് കോറിയിട്ടായിരുന്നു മിക്ക ചിത്രങ്ങളും വരച്ചിരുന്നത്.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-10.